ഉലക നായകന് ഇന്ന്‌ 70-ാം പിറന്നാൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 07, 2024, 09:24 AM | 0 min read

ചെന്നൈ> ഉലക നായകൻ കമല ഹാസന്‌ ഇന്ന്‌ 70-ാം പിറന്നാൾ. ഇന്ത്യൻ സിനിമയിൽ 64വർഷം പിന്നിട്ട ബഹുമുഖ പ്രതിഭയായ താരം മക്കൾ നീതി മയ്യം എന്ന രാഷ്‌ട്രീയ പാർടിയുടെ സ്ഥാപകനേതാവാണ്. നാലു ദേശീയ പുരസ്‌കാരങ്ങൾ സ്വന്തമാക്കി.1960ൽ കളത്തൂർ കണ്ണമ്മ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച കമലിന്  മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്കർ പുരസ്കാരത്തിന് ഇന്ത്യയിൽ നിന്ന് സമർപ്പിച്ച ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ കമൽ ചിത്രങ്ങളാണ്. സിനിമയിൽ നിരന്തരം മൗലികമായ പരീക്ഷണം നടത്തുന്ന താരം നിർമാതാവ് എന്ന നിലയിലും വേറിട്ട സിനിമകളുടെ ഭാ​ഗമാകുന്നു. കവി, ​ഗാനരചയിതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളിലും ശ്രദ്ധേയൻ. മണിരത്‌നം ഒരുക്കുന്ന തഗ്‌ ലൈഫ്‌ എന്ന ചിത്രമാണ്‌ ഇനി വരാനിരിക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Home