ആവേശമായി "എമ്പുരാൻ' അപ്ഡേറ്റ്; റിലീസ് തിയതി പ്രഖ്യാപിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 01, 2024, 11:37 AM | 0 min read

കൊച്ചി > പ്രേക്ഷകർക്ക് ആവേശമായി പൃഥ്വിരാജ്- മോഹൻലാൽ ചിത്രം എമ്പുരാൻ അപ്ഡേറ്റ്. ചിത്രത്തിന്റെ പുതിയ പോസ്റ്ററും റിലീസ് തിയതിയും പ്രഖ്യാപിച്ചു. 2025 മാർച്ച് 27 ന് ചിത്രം ലോകവ്യാപകമായി തിയറ്ററുകളിൽ എത്തും. കൗതുകമുണർത്തുന്ന പോസ്റ്ററിനൊപ്പമാണ് ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടത്. പൃഥ്വിരാജ് സംവിധായക വേഷത്തിൽ അരങ്ങേറിയ ലൂസിഫർ എന്ന ഹിറ്റ് ചിത്രത്തിന്റെ സീക്വൽ ആയി ഇറങ്ങുന്ന എമ്പുരാൻ ആശിർവാദ് സിനിമാസും ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് നിർമിക്കുന്നത്.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും എത്തും. ലൂസിഫറിന്റെ വൻ വിജയത്തിന് പിന്നാലെ 2019 ലാണ് എമ്പുരാൻ പ്രഖ്യാപിക്കുന്നത്. മുരളി ​ഗോപിയാണ് തിരക്കഥ. ഛായാഗ്രഹണം: സുജിത്ത് വാസുദേവ്. സംഗീതം: ദീപക് ദേവ്, എഡിറ്റിംഗ്: അഖിലേഷ് മോഹൻ, കലാസംവിധാനം: മോഹൻദാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: സുരേഷ് ബാലാജി, ജോർജ് പയസ്, പ്രൊഡക്ഷൻ കൺട്രോളർ: സിദ്ധു പനയ്ക്കൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: വാവ, ക്രിയേറ്റീവ് ഡയറക്ടർ: നിർമൽ സഹദേവ്, സൗണ്ട് ഡിസൈൻ: എം ആർ രാജാകൃഷ്ണൻ, ആക്ഷൻ ഡയറക്ടർ: സ്റ്റണ്ട് സിൽവ.
 



deshabhimani section

Related News

View More
0 comments
Sort by

Home