സിനിമയിലെ വില്ലന് തീയറ്ററിൽ പ്രേഷകയുടെ അടി; വൈറലായി വീഡിയോ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 25, 2024, 02:59 PM | 0 min read

ഹൈദരാബാദ് > സിനിമയിലെ വില്ലന് തീയറ്ററിൽ പ്രേഷകയുടെ അടി. 'ലൗ റെഡ്ഡി' എന്ന തെലുങ്ക് ചിത്രത്തിൽ പ്രതിനായകനായി വേഷമിട്ട നടൻ എൻ ടി രാമസ്വാമിയെയാണ് തീയറ്ററിൽവെച്ച് ഒരു പ്രേഷക മർദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. സിനിമയിൽ കേന്ദ്ര കഥാപാത്രങ്ങളുടെ ജീവിതത്തിൽ പ്രതിനായക കഥാപാത്രം പ്രശ്നങ്ങളുണ്ടാക്കി എന്ന് ആരോപിച്ചാണ് മർദിച്ചത്.

സിനിമയുടെ അണിയറ പ്രവർത്തകർക്കൊപ്പം തീയറ്ററിലെത്തിയതാണ് എൻ ടി രാമസ്വാമി. സിനിമ സ്വീകരിച്ച പ്രേഷകർക്ക് നന്ദി അറിയിക്കാനാണ് നടനെത്തിയത്. അപ്പോഴാണ് ഒരു പ്രേഷക എൻ ടി രാമസ്വാമിയുടെ നേർക്ക് രോഷം പ്രകടിപ്പിച്ചത്. സിനിമയിൽ കേന്ദ്ര കഥാപാത്രങ്ങളെ കുഴപ്പത്തിലാക്കിയ വില്ലന്റെ ചെയ്തികളെ ചോദ്യം ചെയ്തായിരുന്നു പ്രേഷകയുടെ രോഷ പ്രകടനം.

തെലുങ്ക് താരങ്ങളായ അഞ്ചാൻ രാമചന്ദ്ര, ശ്രാവണി കൃഷ്ണവേണി എന്നിവരാണ് ലൗ റെഡ്ഡി എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ വില്ലന് നേരെ പ്രേഷക മർദിക്കുന്ന വീഡിയോ പ്രചരിച്ചതോടെ റീലും റിയലും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കേണമെന്നാണ് സോഷ്യൽ മീഡിയയിലെ കമന്റുകൾ. എന്നാൽ അക്രമണ സംഭവം ചിത്രത്തിന്റെ പ്രചാരണത്തിനായി അണിയറ പ്രവർത്തകർതന്നെ ചിട്ടപ്പെടുത്തിയതാണെന്നും റിപ്പോർട്ടുണ്ട്.




 



deshabhimani section

Related News

View More
0 comments
Sort by

Home