പല്ലൊട്ടി 90 ‘s കിഡ്സ് ട്രൈയ്ലർ ഇറങ്ങി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 08, 2024, 03:52 PM | 0 min read

കൊച്ചി > സിനിമാ പ്രാന്തൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നടനും സംവിധായകനുമായ സാജിദ് യഹിയ, നിതിൻ രാധാകൃഷ്ണൻ എന്നിവർ നിർമ്മിച്ച് നവാഗതനായ ജിതിൻ രാജ് സംവിധാനം ചെയ്യ്ത ചിത്രം ”പല്ലൊട്ടി 90 ‘s കിഡ്സ്” ൻറെ ഓഡിയോ & ട്രൈയ്ലർ ലോഞ്ച് കൊച്ചിയിൽ നടന്നു. നിർമ്മാതാവ് സാജിദ് യഹിയയുടെ മാതാവ് സീമ യഹിയ, സംവിധായകൻ ജിതിൻ രാജിൻറെ മാതാവ് അംബിക ജയരാജ് എന്നിവർ ഓഡിയോ സി ഡി പ്രകാശനം ചെയ്തു. ലിജോ ജോസ് പെല്ലിശ്ശേരി, സൈജുകുറുപ്പ്, ബാലുവർഗ്ഗിസ്, സുഹൈൽ കോയ, ബാദുഷ, മണികണ്ഠൻ അയ്യപ്പ, അഭയ ഹിരൺമയ്, ശ്രയ രാഘവ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകരിലൊരാളായ ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി അവതരിപ്പിക്കുന്ന ചിത്രമാണ് ‘പല്ലൊട്ടി 90’s കിഡ്സ്. റിലീസിന് മുൻപ് തന്നെ 3 സംസ്ഥാന പുരസ്കാരങ്ങൾ, ജെ സി ഡാനിയൽ ഫൗണ്ടേഷൻ പുരസ്കാരം, ബാഗ്ലൂർ ഇൻറെർ നാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഇന്ത്യൻ സിനിമ കാറ്റഗറിയിലിലേക്ക് തിരഞ്ഞെടുക്കയും തുടങ്ങി നിരവധി പുരസ്കാരങ്ങൾ ചിത്രം ഇതോടകം കരസ്ഥമാക്കിയിട്ടുണ്ട്.

രണ്ട് സുഹൃത്തുക്കളുടെ കഥപറയുന്ന പല്ലൊട്ടി തൊണ്ണൂറുകളിലെ ഓർമ്മകളിലൂടെയുള്ള ഒരു നൊസ്‌റ്റാൾജിക്ക് യാത്രയായിരിക്കും. ഒക്ടോബർ 25 ന് ആണ് ചിത്രം തീയേറ്ററിളിലേക്ക് എത്തുന്നത്.

മാസ്റ്റർ ഡാവിഞ്ചി സന്തോഷ്, മാസ്റ്റർ നീരജ് കൃഷ്‌ണ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ മലയാളത്തിന്റെ പ്രിയതാരങ്ങളായ അർജുൻ അശോകൻ, ബാലു വർഗീസ് സൈജു കുറുപ്പ്, നിരഞ്ജന അനൂപ് സുധി കോപ്പ,ദിനേഷ് പ്രഭാകർ, വിനീത് തട്ടിൽ,അബു വളയംകുളം എന്നിവരും ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നു.

സംവിധാകൻ ജിതിൻ രാജിൻറെ കഥയ്ക്ക് തിരക്കഥ ഒരുക്കിയത് ദീപക് വാസൻ ആണ്. ഷാരോൺ ശ്രീനിവാസ് ക്യാമറയും രോഹിത് വാരിയത് എഡിറ്റിങ്ങും മണികണ്ഠൻ അയ്യപ്പ സംഗീതവും നിർവ്വഹിക്കുന്നു. സുഹൈൽ കോയയുടെതാണ് വരികൾ. പ്രൊജക്ട് ഡിസൈൻ ബാദുഷ. ആർട്ട് ഡയയറക്ടർ ബംഗ്ലാൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ വിജിത്ത്. ശബ്ദ രൂപകൽപ്പന ശങ്കരൻ എ എസ്, കെ സി സിദ്ധാർത്ഥൻ. ശബ്ദ മിശ്രണം വിഷ്ണു സുജാതൻ. ചമയം നരസിംഹ സ്വാമി. വസ്ത്രാലങ്കാരം പ്രവീൺ വർമ്മ. നിശ്ചല ഛായാഗ്രഹണം നിദാദ് കെ എൻ. കാസ്റ്റിംഗ് ഡയറക്ടർ അബു വളയകുളം. ക്രീയേറ്റീവ് പരസ്യ കല കിഷോർ ബാബു



deshabhimani section

Related News

View More
0 comments
Sort by

Home