"ആട് 3' വരുന്നു; ചിത്രം പങ്കുവച്ച് മിഥുൻ മാനുവൽ തോമസ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 08, 2024, 02:13 PM | 0 min read

ഹിറ്റ് ചിത്രം ആടിന്റെ മൂന്നാം ഭാ​ഗം പുറത്തിറങ്ങുന്നു. സംവിധായകൻ മിഥുൻ മാനുവൽ തോമസാണ് വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ആട് 3 വൺ ലാസ്റ്റ് റൈഡ് എന്നെഴുതിയ തിരക്കഥയുടെ പേജിന്റെ ചിത്രവും പങ്കുവച്ചിട്ടുണ്ട്. ജയസൂര്യയെ നായകനാക്കി മിഥുൻ സംവിധാനം ചെയ്ത ആട്, ആട് 2 എന്നീ ചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജയസൂര്യ, വിനായകന്‍, സണ്ണി വെയ്ന്‍, സൈജു കുറുപ്പ്, അജു വര്‍ഗീസ്, വിജയ് ബാബു ഇന്ദ്രന്‍സ് ഉള്‍പ്പടെയുള്ള താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

2015ലാണ് ആട് ഒരു ഭീകരജീവിയാണ് റിലീസ് ചെയ്യുന്നത്. തിയറ്ററിൽ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ടെലിവിഷനിലെത്തിയതോടെ ചിത്രം ജനപ്രിയമായി. ചിത്രത്തിലെ കഥാപാത്രങ്ങളും വ്യാപകമായി സ്വീകരിക്കപ്പെട്ടു. തുടർന്ന് 2017ൽ ആട് 2 എന്ന പേരിൽ രണ്ടാം ഭാ​ഗം പുറത്തിറങ്ങി. ഫ്രൈഡേ ഫിലിംസാണ് നിർമാണം.



deshabhimani section

Related News

View More
0 comments
Sort by

Home