ആരാധകർ ദൈവങ്ങൾ; ആശുപത്രി വിട്ടശേഷം ആദ്യപ്രതികരണവുമായി രജനികാന്ത്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 05, 2024, 05:37 PM | 0 min read

ചെന്നൈ> ആശുപത്രി വിട്ടതിന് ശേഷം ആദ്യമായി പ്രതികരിച്ച് രജനികാന്ത്. തന്റെ ആരാധകരെ ദൈവങ്ങൾ എന്ന് വിശേഷിപ്പിച്ചാണ് പ്രതികരണം. തനിക്ക് സുഖപ്രാപ്തി ആശംസിച്ച എല്ലാവർക്കും  അദ്ദേഹം ട്വിറ്ററില്‍ നന്ദിയറിയിച്ചു.

'എന്റെ എല്ലാ രാഷ്ട്രീയ സുഹൃത്തുക്കൾക്കും, ഞാന്‍ ആശുപത്രിയില്‍ ആയിരുന്നപ്പോള്‍ വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ച സിനിമാ മേഖലയില്‍ നിന്നുള്ളവർക്കും  എന്റെ എല്ലാ സുഹൃത്തുക്കൾക്കും  അഭ്യുദയകാംക്ഷികൾക്കും  പത്രപ്രവർത്തകർക്കും എന്നെ ജീവനോടെ നിലനിർത്തുകയും എന്റെ സുഖം പ്രാപ്തിക്കായി പ്രാർത്ഥിക്കയും ചെയ്യുന്ന ദൈവങ്ങളായ എന്റെ ആരാധകർക്കും എന്റെ ആത്മാർഥമായ നന്ദി അറിയിക്കുന്നു.' എന്നാണ് എക്‌സില്‍ കുറിച്ചത്.

വെള്ളിയാഴ്ചയാണ് രജനി അശുപത്രി വിട്ടത്. സെപ്റ്റംബര്‍ 30 നാണ് ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയത്തിലേക്ക് പോകുന്ന പ്രധാന രക്തക്കുഴലുകളിലൊന്നില്‍ വീക്കമുണ്ടെന്ന് കണ്ടെത്തി. ഇത് ഇല്ലാതാക്കാന്‍ അയോർട്ടയിൽ ഒരു സ്റ്റെന്റ് ഇട്ടിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു.

മകള്‍ ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്ത ലാല്‍ സലാം എന്ന ചിത്രത്തിൽ അതിഥി താരമായാണ് അവസാനം രംഗത്ത് എത്തിയത്.  കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ജയിലര്‍ നായകനായി പുറത്തിറങ്ങിയ ഒടുവിലത്തെ ചിത്രം.

അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, റാണ ദഗ്ഗുബാട്ടി, മഞ്ജു വാര്യര്‍, റിതിക സിങ് തുടങ്ങിയവർ രംഗത്തെത്തുന്ന ടിജെ ജ്ഞാനവേലിന്റെ  വേട്ടയ്യന്‍ എന്ന ചിത്രമാണ് ഈ വർഷം പുറത്തിറങ്ങാനിരിക്കുന്നത്.

 



deshabhimani section

Related News

View More
0 comments
Sort by

Home