ദളപതി 69: ബോളിവുഡ് താരം ബോബി ഡിയോളും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 02, 2024, 03:14 PM | 0 min read

ചെന്നൈ > ദളപതി 69 ൽ ബോളിവുഡ് താരം ബോബി ഡിയോളും അഭിനയിക്കും. അണിയറപ്രവർത്തകരാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. വിജയ് യുടെ വില്ലനായി ബോബി ഡിയോൾ എത്തുന്നു എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബേബി ഡിയോൾ സിനിമയിൽ അഭിനയിക്കുന്നുണ്ടെന്ന സ്ഥിരീകരണം വന്നത്. എന്നാൽ കഥാപാത്രത്തെക്കുറിച്ചുള്ള മറ്റുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല

വിജയ് യുടെ അവസാന ചിത്രം എന്നതാണ് ദളപതി 69ന്റെ പ്രത്യേകത. കെ.വി.എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ സംവിധായകൻ എച്ച് വിനോദാണ് സിനിമ സംവിധാനം ചെയ്യുന്നത്. അനിരുദ്ധാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിൽ മഞ്ജു വാര്യരും അഭിനയിക്കുന്നുണ്ടെന്ന വാർത്തകളും സോഷ്യൽ മീഡിയയിൽ പരക്കുന്നുണ്ട്. അതേസമയം സൂര്യ നായകനാകുന്ന കങ്കുവ എന്ന ചിത്രത്തിലും ബോബി ഡിയോളാണ് വില്ലൻ വേഷത്തിലെത്തുന്നുണ്ട്.

 



deshabhimani section

Related News

View More
0 comments
Sort by

Home