ഹാരി പോട്ടർ താരം മാ​ഗി സ്മിത്ത് അന്തരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 27, 2024, 07:43 PM | 0 min read


ലണ്ടന്‍
എഴുപതുവര്‍ഷത്തോളം ബ്രട്ടീഷ് നാടക, ചലച്ചിത്രലോകത്ത് നിറഞ്ഞുനിന്ന ഓസ്കര്‍ ജേതാവായ വിഖ്യാതനടി മാഗി സ്മിത്ത്‌ (89) വിടവാങ്ങി. ഹാസ്യ കഥാപാത്രങ്ങളിലൂടെ ജനഹൃദയങ്ങളില്‍ ഇടംനേടിയ അവര്‍ ബാഫ്ത, എമ്മി പുരസ്കാരങ്ങളും നേടി. ജനപ്രിയ ചലച്ചിത്രപരമ്പരയായ ഹാരിപോട്ടറില്‍  മിനർവ മക്‌ഗോനഗാൾ എന്ന മന്ത്രവാദിനിയെ അവതരിപ്പിച്ചതിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക്‌ സുപരിചിതയാണ്.

പഠനകാലത്തുതന്നെ ഓക്സ്‌ഫോഡ്‌ പ്ലേഹൗസ്‌ നാടകവേദിയുടെ ഭാഗമായി. അമ്പതുകളുടെ അവസാനം ചലച്ചിത്രലോകത്തെത്തി. ദ പ്രൈം ഓഫ്‌ മിസ്‌ ജീൻ ബ്രോഡി(1968)യിലൂടെ മികച്ചനടിക്കും  കലിഫോർണിയ സ്യൂട്ടി(1978) സഹനടിക്കുമുള്ള ഓസ്കർ നേടി. 1990ൽ എലിസബത്ത്‌ രാജ്ഞി പ്രഭ്വി പദവി നൽകി ആദരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home