ഒരു കട്ടിൽ ഒരു മുറി ഒക്ടോബർ നാലിന്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 27, 2024, 02:07 PM | 0 min read

കൊച്ചി > രഘുനാഥ് പലേരിയുടെ തിരക്കഥയിൽ ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ഒരു കട്ടിൽ ഒരു മുറി ഒക്ടോബർ 4ന് പ്രദർശനത്തിനെത്തുന്നു. സപ്ത തരംഗ് ക്രിയേഷൻസ്  ആൻഡ് വിക്രമാദിത്യൻ ഫിലിംസിൻ്റെ ബാനറിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്.   ഹക്കിംഷാ, പ്രിയംവദാകൃഷ്ണൻ, പൂർണ്ണിമ ഇന്ദ്രജിത്ത് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കിസ്മത്ത്, തൊട്ടപ്പൻ, എന്നീ ചിത്രങ്ങൾക്കു ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു കട്ടിൽ ഒരു മുറി. രഘുനാഥ് പലേരിയാണ് ചിത്രത്തിൻ്റെ തിരക്കഥ.

ഷമ്മി തിലകൻ, വിജയരാഘവൻ, രഘുനാഥ് പലേരി, ജാഫർ ഇടുക്കി, ജനാർദ്ദനൻ, ഗണപതി, സ്വാതി ദാസ് പ്രഭു, പ്രശാന്ത് മുരളി, മനോഹരി ജോയ്, തുഷാരപിള്ള, വിജയകുമാർ, ഹരിശങ്കർ, രാജീവ് വി തോമസ്, ഉണ്ണിരാജാ, ദേവരാജൻ കോഴിക്കോട്, ജിബിൻ ഗോപിനാഥ് എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.

ഛായാഗ്രഹണം - എൽദോസ് ജോർജ്, എഡിറ്റിംഗ്‌ - മനോജ്, കലാസംവിധാനം- അരുൺ ജോസ്, ഗാനങ്ങൾ- അൻവർ അലി, സംഗീതം-പശ്ചാത്തല സംഗീതം - വർക്കി, അങ്കിത് മേനോൻ, പോസ്റ്റ് പ്രൊഡക്ഷൻ കൺട്രോളർ- അരുൺ ഉടുമ്പുഞ്ചോല, അഞ്ജു പീറ്റർ, അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - ഉണ്ണി സി, എം കെ രജിലേഷ്. എക്സിക്യട്ടീവ് പ്രൊഡ്യൂസർ - ബാബുരാജ് മനിശ്ശേരി. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഷിബു പന്തലക്കോട്. പ്രൊഡക്ഷൻ കൺട്രോളർ - എൽദോ സെൽവരാജ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ് - പി എസ് പ്രേമാനന്ദൻ, പി എസ് ജയഗോപാൽ, മധു. പിആർഒ- വാഴൂർ ജോസ്.
 



deshabhimani section

Related News

View More
0 comments
Sort by

Home