100 മില്യൺ സ്ട്രീമിം​ഗ് വ്യൂവ്സുമായ് 'നുണക്കുഴി'

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 26, 2024, 03:13 AM | 0 min read



കൊച്ചി: ബേസിൽ ജോസഫ്, ഗ്രേസ് ആന്റണി, നിഖില വിമൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത 'നുണക്കുഴി' 100 മില്യൺ സ്ട്രീമിം​ഗ് വ്യൂവ്സുമായ് ZEE5-ൽ വിജയ​ഗാഥ തുടരുന്നു. സിനിമയുടെ വിജയാഘോഷത്തിന്റെ ഭാ​ഗമായ് തിരുവനന്തപുരത്തെ സ്റ്റേഡിയത്തിൽ ചിത്രത്തിന്റെ 10000 ചതുരശ്ര അടിയുടെ പോസ്റ്റർ ലോഞ്ച് ചെയ്തു. ട്രിവാൻഡ്രം കൊമ്പൻസ് എഫ്‌സിയും മന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു പോസ്റ്റർ ലോഞ്ചിം​ഗ്. മലയാളം, തെലുഗു, കന്നഡ എന്നീ ഭാഷകളിലായ് സെപ്റ്റംബർ 13നാണ് ചിത്രം ഒടിടി റിലീസ് ചെയ്തത്. തിയറ്ററുകളിലെ മികച്ച പ്രതികരണത്തിന് ശേഷം പ്രേക്ഷകരുടെ സ്വീകരണ മുറികളിലേക്ക് എത്തിയ ചിത്രത്തിന് ​ഗംഭീര സ്വീകരണമാണ് ലഭിച്ചത്. കേരളയുടെ ഏറ്റവും ഉയർന്ന പ്രീ-സബ്‌സ്‌ക്രിപ്‌ഷനും പ്രീമിയറിന് മുന്നേ ചിത്രം സ്വന്തമാക്കിയിരുന്നു.

സരിഗമ, ബെഡ് ടൈം സ്റ്റോറീസ്, യൂഡ് ലീ ഫിലിംസ് എന്നീ ബാനറുകളിൽ വിക്രം മെഹ്‌റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിന്റെ സഹനിർമ്മാതാവ് സാഹിൽ എസ് ശർമ്മയാണ്. 2024 ഓഗസ്റ്റ് 15ന് തിയറ്റർ റിലീസ് ചെയ്ത ചിത്രം ആശിർവാദാണ് കേരളത്തിൽ വിതരണത്തിനെത്തിച്ചത്. ചിത്രത്തിലെ മറ്റ് സുപ്രധാന കഥാപാത്രങ്ങൾ അജു വർഗീസ്, സിദ്ദിഖ്, മനോജ് കെ ജയൻ, ബൈജു സന്തോഷ്‌, അൽത്താഫ് സലിം തുടങ്ങിയവരും അവതരിപ്പിച്ചു.

ബേസിൽ ജോസഫിന്റെ കഥാപാത്രമായ എബിയിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. 'ട്വെൽത്ത് മാൻ', 'കൂമൻ' എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ കെ ആർ കൃഷ്ണകുമാർ തിരക്കഥ രചിച്ച ചിത്രം ഫാമിലി എന്റർടൈനറാണ്. സീ5 പി ആർ ഒ: വിവേക് വിനയരാജ്.



deshabhimani section

Related News

View More
0 comments
Sort by

Home