2971 ചതുരശ്രയടി വിസ്തീർണത്തിൽ 30കോടിയുടെ ഫ്ലാറ്റ്; മുംബൈയിൽ ആഡംബര വസതി സ്വന്തമാക്കി പൃഥ്വിരാജ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 17, 2024, 08:05 AM | 0 min read

ബാന്ദ്ര > മുംബൈയിലെ ബാന്ദ്രാ പാലി ഹിൽസിൽ നടൻ പൃഥ്വിരാജും ഭാര്യ സുപ്രിയയും രണ്ടാമത്തെ ആഡംബര വസതി വാങ്ങി. പൃഥ്വിരാജ് പ്രൊഡക്ഷന്റെ പേരിലാണ് ഫ്ലാറ്റ് വാങ്ങിയിരിക്കുന്നത്. 2971 ചതുരശ്രയടി വിസ്തീർണത്തിൽ 30കോടി രൂപയുടെ ഫ്ലാറ്റാണ് വാങ്ങിയത്. 17 കോടി രൂപ വില വരുന്ന ഫ്ലാറ്റ്, ബാന്ദ്രാ പാലി ഹിൽസിൽ നേരത്തെയും പൃഥ്വിരാജ് വാങ്ങിയിരുന്നു.

ഫ്ലാറ്റിനു മുന്നിൽ 4 കാറുകൾ പാർക്ക് ചെയ്യാം. 1.84 കോടി രൂപയാണ് സ്റ്റാംപ് ഡ്യൂട്ടി അടച്ചതെന്ന് റിയൽ എസ്റ്റേറ്റ് ഏജൻസിയായ സ്ക്വയർ യാർ‍ഡ്സ് അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home