കിങ് ഖാനെ കടന്ന് ദളപതി: ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമായി വിജയ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 16, 2024, 01:23 PM | 0 min read

ചെന്നൈ > ഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന അഭിനേതാക്കളുടെ പട്ടികയിൽ ഒന്നാമനായി വിജയ്. ഷാരുഖ് ഖാനെ പിന്നിലാക്കിയാണ് വിജയ് ഒന്നാമനായത്. ദളപതി 69 എന്ന ചിത്രത്തിന് വേണ്ടി വിജയ് വാങ്ങുന്ന പ്രതിഫലം 275 കോടി രൂപയാണെന്ന് റിപ്പോർട്ടുകൾ.

ഒടുവിലെ പ്രോജക്റ്റിനായി ഷാരൂഖ് വാങ്ങിയ 250 കോടി എന്ന റെക്കോഡിനെ പിന്നിലാക്കിയിരിക്കുകയാണ് വിജയ്. മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് കടക്കാനൊരുങ്ങുന്ന വിജയുടെ അവസാന ചിത്രമാണ് ദളപതി 69. ദളപതി 69 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം 2025 ഒക്ടോബറില്‍ തിയേറ്ററുകളിലെത്തുമെന്നാണ് വാർത്തകൾ.

കെവിഎൻ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമായി ചേർന്നാണ് ദളപതി 69 നിർമിച്ചിരിക്കുന്നത്. സതുരംഗ വേട്ടൈ, തുണിവ്, വലിമൈ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ എച്ച് വിനോദ് ആണ് ചിത്രം ഒരുക്കുന്നത്. അനിരുദ്ധാണ് സംഗീതസംവിധായകൻ. ഈ വർഷം ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കും.
 



deshabhimani section

Related News

View More
0 comments
Sort by

Home