ക്യാമറയ്ക്ക് മുന്നിലും പിന്നിലും 'ജീവൻ' നൽകി സിനു സിദ്ധാർത്ഥ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 13, 2024, 11:27 AM | 0 min read

കൊച്ചി > ക്യാമറമാൻ സിനു സിദ്ധാർത്ഥ് നായകനായ ജീവൻ എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചും ഓഡിയോ ലോഞ്ചും ഇടപ്പള്ളി വനിതാ തിയേറ്ററിൽ നടന്നു. സംവിധായകരായ ജിയോ ബേബി, അരുൺ ഗോപി, റോബിൻ തിരുമല, നിർമ്മാതാവ് ഔസേപ്പച്ചൻ വാളക്കുഴി, നടൻമാരായ ധർമ്മജൻ ബോൾഗാട്ടി, ആൻസൺ പോൾ, നടി ആരാധ്യ ആൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ജീവൻ എന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് സിനു സിദ്ധാർത്ഥ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

ഒരേസമയം ക്യാമറയ്ക്ക് മുന്നിലും പിന്നിലും അഭിനേതാവായും ഡി യോ പി ആയും സിനു ചിത്രീകരണം പൂർത്തിയാക്കി. പ്രീതി ക്രിസ്റ്റീന പോളാണ് കായൽ എന്ന നായിക കഥാപാത്രം അവതരിപ്പിക്കുന്നത്. റൂബി ബാലൻ വിജയൻ, വിവിയ ശാന്ത്. നവോമി മനോജ്, സുഭാഷ് പന്തളം എന്നിലരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.  ഗോപിക ഫിലിംസിന്റെ ബാനറിൽ റൂബി വിജയൻസ് അവതരിപ്പിക്കുന്ന ചിത്രം സുനിൽ പണിക്കർ,വിഷ്ണു വിജയൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

രചന സംവിധാനം - വിനോദ് നാരായണൻ, ഡി ഒ പി - സിനു സിദ്ധാർത്ഥ്, ലിറിക്സ് ഷിബു ചക്രവർത്തി, സംഗീതം, പശ്ചാത്തല സംഗീതം - ഗോപി സുന്ദർ,  എഡിറ്റിംഗ് - ബാബു രത്നം, ട്രെയിലർ കട്സ് - ഡോൺ മാക്സ്, കോസ്റ്റ്യൂമർ - വീണ അജി, മേക്കപ്പ് - അനിൽ നേമം. ആർട്ട് ഡയറക്ടർ - രജീഷ് കെ സൂര്യ, സ്റ്റിൽസ് ഹരി തിരുമല, ശാലു പേയാട്, ആക്ഷൻ കൊറിയോഗ്രാഫി ഡ്രാഗൺ ജിറോഷ്, കൊറിയോഗ്രാഫി ഡെന്നി പോൾ, പ്രൊഡക്ഷൻ കൺട്രോളർ - ഷാജി ഒലവക്കോട്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഷാജി കൊല്ലം, പിആർഒ - എം കെ ഷെജിൻ.


 



deshabhimani section

Related News

View More
0 comments
Sort by

Home