മോഹൻലാലിനും ആന്റണി പെരുമ്പാവൂരിനും എതിരായ കേസ് പരിഗണനയ്ക്കായി മാറ്റി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 31, 2024, 10:21 AM | 0 min read

കോഴിക്കോട്> സിനിമാ നിർമാണ കരാറുമായി ബന്ധപ്പെട്ട് പണം വാങ്ങി വഞ്ചിച്ചെന്ന കേസിൽ നടൻ മോഹൻലാലിനും നിർമാതാവ് ആന്റണി പെരുമ്പാവൂരിനുമെതിരായ പരാതി പരിഗണനയ്ക്കായി മാറ്റി. കോഴിക്കോട് അഞ്ചാം അഡീഷണൽ ജില്ല സെഷൻസ് കോടതി സെപ്റ്റംബർ 13-ലേക്കാണ് കേസ് മാറ്റിയത്.

 
 

നിർമാതാവും സംവിധായകനുമായ കെ.എ. ദേവരാജൻ നൽകിയ അപ്പീലിലാണ് നടപടി. മോഹൻലാലും ആൻ്റണി പെരുമ്പാവൂരും 13 ന് ഹാജരാവണം.

ദേവരാജൻ്റെ ചിത്രത്തിനുവേണ്ടി എതിർകക്ഷികൾ 30 ലക്ഷംരൂപയുടെ ചെക്ക്  കൈപ്പറ്റി. 2007 മാർച്ച് 29-ന് പണം കൈപ്പറ്റിയെന്നും പിന്നീട് സഹകരിക്കാതെ വഞ്ചിച്ചെന്നുമാണ് പരാതി. സ്വപ്നമാളിക എന്ന സിനിമയുടെ കാരാറുമായി ബന്ധപ്പെട്ടാണ് കേസ്.

കോഴിക്കോട് നാലാം ജുഡീ ഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നേരത്തേ നൽകിയ സ്വകാര്യ അന്യായം തള്ളിപ്പോവുകയായിരുന്നു. ഇതിനെ തുടർന്ന് നൽകിയ അപ്പീലാണ് ഇപ്പോൾ കോടതി പരിഗണിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home