മമ്മൂട്ടി ചിത്രം ആവനാഴി വീണ്ടുമെത്തുമോ ?

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 23, 2024, 01:59 PM | 0 min read

കൊച്ചി > മ്മൂട്ടിയുടെ ഹിറ്റ് ചിത്രം ആവനാഴിയും വീണ്ടുമെത്തുകയാണെന്ന് റിപ്പോര്‍ട്ടുകൾ. സംവിധായകൻ ഐ വി ശശിയുടെ മമ്മൂട്ടി ചിത്രമായിരുന്നു ആവനാഴി. തിരക്കഥ എഴുതിയത് ടി ദാമോദരനും ഛായാഗ്രാഹണം നിര്‍വഹിച്ചത് വി ജയറാമുമായിരുന്നു. തിയറ്ററുകളെ പ്രകമ്പനം കൊള്ളിച്ച മമ്മൂട്ടി ചിത്രം ആവനാഴി പ്രദര്‍ശനത്തിന് എത്തിയത് 1986ലാണ്. നിര്‍മാണം നിര്‍വഹിച്ചത് സാജനാണ്. ഗീതയാണ് ആവനാഴിയിലെ നായികയായി എത്തിയത് . മമ്മൂട്ടി നായകനായ ആവനാഴിയുടെ സംഗീത സംവിധാനം ശ്യാമാണ്.

ചിത്രത്തിൽ മമ്മൂട്ടി ഇൻസ്‍പെക്ടര്‍ ബല്‍റാമെന്ന നായക കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. സുകുമാരൻ, സുകുമാരി, സീമ തുടങ്ങിയവര്‍ക്കൊപ്പം ചിത്രത്തില്‍ ജഗന്നാഥ വര്‍മ, പറവൂര്‍ ഭരതൻ, ജനാര്‍ദ്ദനൻ, കുഞ്ചൻ, കുണ്ടറ ജോണി, ക്യാപ്റ്റൻ രാജു, സി ഐ പോള്‍, അഗസ്റ്റിൻ, ശങ്കരാടി, തിക്കുറിശ്ശി സുകുമാരൻ നായര്‍, അസീസ്, പ്രതാപചന്ദ്രൻ എന്നിവരും അഭിനയിച്ചു. പൊലീസ് ഉദ്യോഗസ്ഥനെ ചുറ്റിപ്പറ്റിയുള്ള സിനിമ ആക്ഷന് പ്രാധാന്യം നല്‍കിയിരുന്നു.

മമ്മൂട്ടിയുടെ വമ്പൻ ഹിറ്റിന് രണ്ടു ഭാഗങ്ങളും പിന്നീടിറങ്ങി. 1991ല്‍ ഇൻസ്‍പെക്ടര്‍ ബല്‍റാമും 2006ല്‍ തിയറ്ററുകളില്‍ എത്തിയ ബല്‍റാം വേഴ്‍സസ് താരാദാസും. റീ മാസ്റ്റര്‍ ചെയ്‍ത ആവനാഴിയാണ് തിയറ്ററുകളില്‍ വീണ്ടുമെത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. വൻ വിജയമാകും എന്നാണ് പ്രതീക്ഷ. 4കെ ക്വാളിറ്റിയോടെയാകും ആവനാഴിയെത്തുക. റി റീലീസ് തിയ്യതി പ്രഖ്യാപിച്ചിട്ടില്ല.

റീ റിലീസായ ചിത്രങ്ങള്‍ വമ്പൻ വിജയം നേടിയിരുന്നു. ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് മോഹൻലാല്‍ ചിത്രം മണിച്ചിത്രത്താഴാണ്



deshabhimani section

Related News

View More
0 comments
Sort by

Home