"കൂടൽ" ; ബിബിൻ ജോർജ് നായകനാകുന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് നടത്തി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 19, 2024, 12:24 PM | 0 min read

കൊച്ചി > ഷാനു കാക്കൂർ, ഷാഫി എപ്പിക്കാട് എന്നിവർ സംവിധാനം ചെയ്ത് ബിബിൻ ജോർജ് നായകനാകുന്ന 'കൂടൽ' സിനിമയുടെ പൂജയും ടൈറ്റിൽ ലോഞ്ചിങ്ങും കൊച്ചി ഗോകുലം പാർക്കിൽ  നടന്നു. സംവിധായകരായ സിബി മലയിൽ, ഷാഫി, നാദിർഷ, അജയ് വാസുദേവ്, നിർമ്മാതാക്കളായ ബാദുഷ, സെവൻ ആർട്‌സ് മോഹൻ,ആൽവിൻ ആന്റണി,മൻസൂർ അലി, നടന്മാരായ ബിബിൻ ജോർജ്ജ്‌,വിഷ്ണു ഉണ്ണിക്കൃഷ്ണൻ, ധർമജൻ ബോൾഗാട്ടി, നന്ദു,കോട്ടയം നസീർ, സുധീർ, ജോയി ജോൺ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പി ആൻഡ് ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജിതിൻ കെ വിയാണ് ചിത്രം നിർമ്മിക്കുന്നത്. നാല് നായികമാരാണ് ചിത്രത്തിലുള്ളത്. മറീന മൈക്കിൾ, റിയ, നിയ വർഗ്ഗീസ് എന്നിവർക്കൊപ്പം അനു സിത്താരയുടെ സഹോദരി അനു സോനാരയും മുഖ്യവേഷത്തിൽ അഭിനയിക്കുന്നു. 'ചെക്കൻ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാഫി എപ്പിക്കാട്  കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ ഷജീർ പപ്പയാണ്.

കോ റൈറ്റേഴ്‌സ് - റാഫി മങ്കട, യാസിർ പരതക്കാട്, പ്രോജക്ട് ഡിസൈനർ - സന്തോഷ് കൈമൾ, പ്രൊഡക്ഷൻ കണ്ട്രോളർ - ഷൗക്കത്ത് വണ്ടൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - അസിം കോട്ടൂർ, എഡിറ്റിങ് - ജർഷാജ് കൊമ്മേരി, കലാ സംവിധാനം - അസീസ് കരുവാരകുണ്ട്, മേക്കപ്പ് - ഹസ്സൻ വണ്ടൂർ, വസ്ത്രാലങ്കാരം - ആദിത്യ നാണു, സംഗീത സംവിധാനം - സിബു സുകുമാരൻ, മണികണ്ഠൻ പെരുമ്പടപ്പ്, ആൽബിൻ എസ് ജോസഫ്, നിഖിൽ അനിൽകുമാർ, പ്രസാദ് ചെമ്പ്രശ്ശേരി, ഗാനരചന - ഇന്ദുലേഖ വാര്യർ, എം കൃഷ്ണൻ കുട്ടി, നിഖിൽ അനിൽകുമാർ, ഗായകർ - വിനീത് ശ്രീനിവാസൻ, യാസിൻ നിസാർ, മണികണ്ഠൻ പെരുമ്പടപ്പ്, ഇന്ദുലേഖ വാര്യർ, അഫ്‌സൽ എപ്പിക്കാട്, കോറിയോഗ്രാഫർ - വിജയ് മാസ്റ്റർ, സംഘട്ടനം - മാഫിയ ശശി, സ്റ്റിൽസ് - ബാവിഷ്‌ ബാല, പോസ്റ്റർ ഡിസൈൻ - മനു ഡാവിഞ്ചി, പി ആർ ഒ - എം കെ ഷെജിൻ, അജയ് തുണ്ടത്തിൽ.



deshabhimani section

Related News

View More
0 comments
Sort by

Home