എംടിയുടെ മനോരഥങ്ങൾ 15 ന്‌ പ്രേക്ഷകരിലേക്ക്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 13, 2024, 05:43 PM | 0 min read

എംടി വാസുദേവൻ നായരുടെ ഒമ്പത്‌ കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി ചലിച്ചിത്രം 'മനോരഥങ്ങൾ' ആഗസ്റ്റ് 15ന്‌ പ്രേക്ഷകരിലേക്ക്‌ . പാർവതി തിരുവോത്ത്, സുരഭി ലക്ഷ്മി, ആൻ അഗസ്റ്റിൻ, മമ്മൂട്ടി, മോഹൻലാൽ, ആസിഫ് അലി, ഫഹദ് ഫാസില്‍, ബിജു മേനോൻ, ഇന്ദ്രജിത്ത് സുകുമാരൻ,  വിനീത് തുടങ്ങിയവർ ഭാ​ഗമാവുന്ന ആന്തോളജി സീരീസ് സീ5ലൂടെയാണ്‌ റിലീസ്‌ ചെയ്യുന്നത്.

പ്രിയദര്‍ശന്‍, മഹേഷ് നാരായണന്‍, ശ്യാമപ്രസാദ്, ജയരാജ്, രതീഷ് അമ്പാട്ട്, സന്തോഷ് ശിവന്‍, രഞ്ജിത്ത് തുടങ്ങിയവരാണ് ആന്തോളജി സീരീസ് ഒരുക്കുന്നത്. എംടി വാസുദേവന്‍നായരുടെ മകളും പ്രശസ്‌ത നര്‍ത്തകിയുമായ അശ്വതി നായരും ആന്തോളജി സീരീസില്‍ സംവിധായകയാവുന്നുണ്ട്‌.

'ഓളവും തീരവും', 'ശിലാലിഖിതം' എന്നീ രണ്ട് ചിത്രങ്ങളാണ്  പ്രിയദർശന്റെ സംവിധാനത്തിലൂടെ എത്തുന്നത്‌. 'ഓളവും തീരവും' എന്ന ചിത്രത്തില്‍ മോഹന്‍ലാലും 'ശിലാലിഖിതം' ത്തില്‍ ബിജു മേനോനുമാണ് നായകവേഷത്തിലെത്തുന്നത്‌. മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത്‌ ഒരുക്കുന്ന ചിത്രമാണ്‌'കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ്'  എംടിയുടെ ആത്മകഥാംശമുള്ള  പികെ വേണുഗോപാല്‍ എന്ന കഥാപാത്രത്തെ മമ്മൂട്ടിയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നിന്റെ ഓര്‍മ്മക്ക് എന്ന ചെറുകഥയുടെ തുടര്‍ച്ചയെന്ന നിലക്ക് എംടി എഴുതിയ യാത്രാക്കുറിപ്പാണ് കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ്. ശ്രീലങ്കയിലേയ്‌ക്കുള്ള മമ്മൂട്ടിയുടെ കഥാപാത്രം നടത്തുന്ന യാത്രയാണ് ചിത്രപശ്ചാത്തലം.

'ഷെര്‍ലക്ക്' എന്ന ചെറുകഥ ഫഹദ് ഫാസിലാണ് നായകനാക്കി  മഹേഷ് നാരായണനാണ്‌ സിനിമയാക്കുന്നത്. ശ്ര്യാമപ്രസാദ് സംവിധാനത്തിൽ  'കാഴ്‌ച' സിനിമയാകുമ്പോൾ നായികയായി പാര്‍വതി തിരുവോത്തും എത്തുന്നു. ജയരാജ്‌ സംവിധാനം ചെയ്യുന്ന  'സ്വര്‍ഗം തുറക്കുന്ന സമയ'ത്തിൽ  ഇന്ദ്രന്‍സ്, സുരഭി എന്നിവര്‍ വേഷമിടുന്നു.

സന്തോഷ് ശിവയുടെ സംവിധാനത്തിൽ പിറക്കുന്ന   'അഭയം തേടി വീണ്ടും' എന്ന ചിത്രത്തിൽ സിദ്ദിഖാണ്‌ മുഖ്യവേഷം. ഇന്ദ്രജിത്തും, അപര്‍ണ ബാലമുരളിയും കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന 'കടല്‍കാറ്റ്' രതീഷ് അമ്പാട്ടും ചിത്രത്തില്‍ മധുബാല, അശ്വതി എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന 'വില്‍പ്പന' എംടി വാസുദേവന്‍ നായരുടെ മകള്‍ അശ്വതിയുമാണ്‌ സംവിധാനം ചെയ്‌തിരിക്കുന്നത്‌.

 



deshabhimani section

Related News

View More
0 comments
Sort by

Home