ഒടിടിയിലെത്തി ടർബോയും ഇന്ത്യൻ 2വും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 09, 2024, 03:25 PM | 0 min read

കൊച്ചി > മലയാളത്തിലെയും തമിഴിലെയും നിരവധി ചിത്രങ്ങൾ ഒടിടിയിൽ റിലീസ് ചെയ്തു. മമ്മൂട്ടിയുടെ ആക്ഷൻ ചിത്രം ടർബോ, കമൽഹാസൻ ചിത്രം ഇന്ത്യൻ 2, ​ഗോളം, നടന്ന സംഭവം, ഹിന്ദി ചിത്രം ചന്തു ചാമ്പ്യൻ എന്നിവയാണ് ഇന്ന് ഒടിടിയിൽ എത്തിയത്. വൈശാഖിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ടർബോ സോണി ലിവിലൂടെയാണ് റിലീസ് ചെയ്തത്. മെയ് 23നാണ് ചിത്രം തിയറ്ററിൽ റിലീസ് ചെയ്തത്.

ശങ്കറിന്റെ സംവിധാനത്തിൽ കമൽഹാസൻ നായകനായി പുറത്തിറങ്ങിയ ചിത്രമാണ് ഇന്ത്യൻ 2. 1996ൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം ഇന്ത്യന്റെ രണ്ടാം ഭാ​ഗമായെത്തിയ ചിത്രം ജൂലൈ 12നാണ് റിലീസ് ചെയ്തത്. എന്നാൽ‌ തിയറ്ററിൽ ചിത്രം പരാജയപ്പെട്ടു. നെറ്റ്ഫ്ലിക്സിലൂടെയാണ് ഇന്ന് മുതൽ സ്ട്രീമിങ് ആരംഭിച്ചത്.

നവാഗതനായ സംജാദ് സംവിധാനം ചെയ്ത് സസ്‌പെൻസ് ത്രില്ലറായി പുറത്തിറങ്ങിയ ചിത്രമാണ് ​ഗോളം. രഞ്ജിത്ത് സജീവാണ് ചിത്രത്തിൽ നായകനായി എത്തിയത്. ദിലീഷ് പോത്തൻ, സണ്ണി വെയിൻ, ചിന്നു ചാന്ദ്‌നി, അലൻസിയർ, സിദ്ദിഖ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. മികച്ച നിരൂപക പ്രശംസ നേടിയ ചിത്രമാണ് ഗോളം. ആമസോൺ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്.

ബിജു മേനോനും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് നടന്ന സംഭവം. വിഷ്ണു നാരായൺ സംവിധാനം ചെയ്ത ചിത്രം മികച്ച നിരൂപക പ്രശംസ നേടിയിരുന്നു. ലിജോ മോൾ ജോസ്, ശ്രുതി രാമചന്ദ്രൻ, സുധി കോപ്പ, ജോണി ആന്റണി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. മനോരമ മാക്‌സിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചത്.

കബീർ ഖാന്റെ സംവിധാനത്തിൽ കാർത്തിക് ആര്യൻ നായകനായി എത്തിയ സ്‌പോർട്‌സ് ചിത്രമാണ് ചന്തു ചാമ്പ്യൻ. പാരാ ഒളിംപിക്‌സിൽ ആദ്യമായി സ്വർണ മെഡൽ നേടിയ മുരളീകാന്ത് പേട്കറിന്റെ ജീവിതമാണ് ചിത്രത്തിൽ പറഞ്ഞത്. ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം പുറത്തിറങ്ങിയത്.



deshabhimani section

Related News

View More
0 comments
Sort by

Home