ഡ്യൂൺ പാർട് 2 ഒടിടിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 02, 2024, 04:19 PM | 0 min read

ബോക്സോഫീസിൽ തരം​ഗം സൃഷ്ടിച്ച ബ്രഹ്മാണ്ഡ ചിത്രം ഡ്യൂൺ പാർട് 2 ഒടിടിയിൽ. ഇന്നുമുതലാണ് ചിത്രം ജിയോ സിനിമയിൽ സ്ട്രീം ചെയ്യുന്നത്. മാർച്ചിൽ തിയറ്ററിൽ റിലീസ് ചെയ്‌ത ചിത്രം തിയറ്ററുകളിൽ തരം​ഗം സൃഷ്ടിച്ചിരുന്നു. 711 മില്യൺ ഡോളറാണ് ആ​ഗോള ബോക്സോഫീസിൽ നിന്ന് നേടിയത്. ഡെനിസ് വില്യെനൂവ് സംവിധാനം ചെയ്‌ത സയൻസ് ഫിക്ഷൻ ചിത്രത്തിന്റെ ഒന്നാം ഭാ​ഗം 2021ലാണ് പുറത്തിറങ്ങിയത്. 1965-ൽ ഫ്രാങ്ക് ഹെർബർട്ട് എഴുതിയ ഡ്യൂൺ എന്ന നോവലിനെ ആധാരമാക്കിയുള്ളതാണ് ചിത്രം. ചിത്രത്തിന്റെ ഒന്നാം ഭാഹം നെറ്റ്ഫ്ലിക്‌സിൽ കാണാം.

അമേരിക്കൻ സയൻസ് ഫിക്ഷൻ ചിത്രമായ കിങ്ഡം ഓഫ് ദ പ്ലാനറ്റ് ഓഫ് ദ ഏപ്‌സും ആ​ഗസ്‌ത് 2 മുതൽ ഒടിടിയിൽ കാണാം. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം സ്ട്രീം ചെയ്യുക.

മറ്റ് ഒടിടി റിലീസുകൾ

ബൃന്ദ - തൃഷ പ്രധാനവേഷത്തിലെത്തിയ തെലു​ഗു സീരീസാണ് ബൃന്ദ. ആ​ഗസ്ത് 2 മുതൽ ചിത്രം സോണി ലിവിൽ കാണാം.

മോഡേൺ മാസ്റ്റേഴ്സ്: എസ് എസ് രാജമൗലി - സംവിധായകൻ എസ് എസ് രാജമൗലിയെക്കുറിച്ചുള്ള നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി ആ​ഗസ്ത് 2മുതൽ കാണാം.

ഹൗസ് ഓഫ് ദ ഡ്രാ​ഗൺ സീസൺ 2 എട്ടാം എപ്പിസോഡ് ആ​ഗസ്ത് 5ന് ജിയോ സിനിമയിൽ റിലീസ് ചെയ്യും

എമിലി ഇൻ പാരിസ് സീസൺ 4 പാർട് 1 ആ​ഗസ്ത് 9 മുതൽ നെറ്റ്ഫ്ലിക്സിൽ

 



deshabhimani section

Related News

View More
0 comments
Sort by

Home