ഐഡിഎസ്എഫ്എഫ്കെയിൽ ഉർമി ജുവേകർ നയിക്കുന്ന തിരക്കഥാരചന മാസ്റ്റർ ക്ലാസ്സ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 26, 2024, 09:02 PM | 0 min read

തിരുവനന്തപുരം > പതിനാറാമത്  അന്താരാഷ്ട്ര ഡോക്യുമെന്ററി ഷോർട്ട്  ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി പ്രശസ്ത തിരക്കഥാകൃത്തും ഡോക്യുമെന്ററി സംവിധായികയും മേളയുടെ ഫിക്ഷൻ ജൂറി പാനൽ അധ്യക്ഷയുമായ  ഉർമി ജുവേകർ നയിക്കുന്ന തിരക്കഥാ മാസ്റ്റർ ക്ലാസ്സ്  സംഘടിപ്പിക്കുന്നു. ജൂലൈ 27 ന് ഉച്ചയ്ക്ക് 2 മണി മുതൽ 3 മണി വരെ നിളാ തിയറ്ററിലാണ് ക്ലാസ്.

ദേശീയ അവാർഡ് നേടിയ ഓയെ ലക്കി ലക്കി ഓയെ, ഐ ആം എന്നീ ചിത്രങ്ങളുടെ  തിരക്കഥാരചയിതാവെന്ന നിലയിൽ  പ്രശസ്തയാണ് ജുവേകർ. ഭാഗ്യവാൻ, ഷാങ് ഹായ് തുടങ്ങിയവയാണ് മറ്റു പ്രധാന ചിത്രങ്ങൾ. നിരൂപക പ്രശംസ നേടിയ ലവ് സെക്സ് ഓർ ധോഖയുടെ ക്രിയേറ്റീവ് പ്രൊഡ്യൂസർ ആയും നെറ്റ്ഫ്ലിക്സിൽ മികച്ച അഭിപ്രായം നേടിയ പരമ്പരയായ ലൈല യുടെ ക്രിയേറ്റർ എന്ന നിലയിലും പ്രശസ്തയാണ്. ജൂലൈ 30 ന് മേളയിൽ ജുവേക്കറുടെ ദി ഷില്ലോങ് ചേംബർ കൊയർ ആൻഡ് ദി ലിറ്റിൽ ഹോം സ്കൂൾ എന്ന ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നുണ്ട്. ഹോട്ട് സ്റ്റാറിന്റെയും സോണിയുടെയും വെബ് സീരീസുകളുടെ കൺസൽറ്റന്റ് കൂടിയാണ് ജുവേക്കർ.

മാസ്റ്റർ ക്ലാസ്സിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി കൈരളി, ശ്രീ, നിളാ തിയറ്റർ കോംപ്ലക്സിലെ ഹെൽപ് ഡെസ്‌കുമായി ബന്ധപ്പെടണമെന്ന് ചലച്ചിത്ര അക്കാദമി അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home