തങ്കലാനും കങ്കുവയും ഗോകുലം മൂവീസ് കേരളത്തിലെത്തിക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 24, 2024, 03:48 PM | 0 min read

കൊച്ചി > തങ്കലാൻ, കങ്കുവ എന്നീ ചിത്രങ്ങൾ ഗോകുലം മൂവീസ് കേരളത്തിൽ പ്രദർശനത്തിനെത്തിക്കും. വിക്രം - പാ രഞ്ജിത് ചിത്രമായ തങ്കലാന്റെയും സൂര്യ - ശിവ ചിത്രമായ കങ്കുവയുടെയും കേരളത്തിലെ വിതരണാവകാശം ഗോകുലം ഗോപാലന്റെ ഉടമസ്ഥതിയിലുള്ള നിർമാണ കമ്പനി സ്വന്തമാക്കി.

വിക്രം പ്രധാന വേഷത്തിലെത്തുന്ന തങ്കലാനിൽ പാർവതി തിരുവോത്ത്, മാളവിക മോഹൻ, പശുപതി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. ഓഗസ്റ്റ് 15ന്‌ ലോകവ്യാപകമായി സിനിമ റിലീസ്‌ ചെയ്യും. ജി വി പ്രകാശ്കുമാറാണ്‌ ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്‌. കിഷോർ കുമാർ ഛായാഗ്രഹണവും സെൽവ ആർ കെ ചിത്രസംയോജനവും നിർവഹിച്ച ഈ ചിത്രത്തിന്റെ കലാസംവിധായകൻ എസ് എസ് മൂർത്തിയും സംഘട്ടന സംവിധായകൻ സ്റ്റന്നർ സാമുമാണ്.  

പിരീഡ് ആക്ഷന്‍ ഡ്രാമ വിഭാ​ഗത്തിൽ ഒരുങ്ങുന്ന ചിത്രമാണ് സൂര്യ- ശിവ ടീമിന്റെ കങ്കുവ. ഒക്ടോബർ 10ന് ചിത്രം 38 ഭാഷകളിലായി തീയേറ്ററുകളിലെത്തും. 350 കോടിയാണ് സിനിമയുടെ ബജറ്റ്.

പൊന്നിയിൻ സെൽവൻ, ജയിലർ, ജവാൻ, ലിയോ, തുടങ്ങിയ തമിഴ്‌ ചിത്രങ്ങൾ കേരളത്തിൽ ശ്രീ ഗോകുലം മൂവീസായിരുന്നു വിതരണത്തിനെത്തിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Home