ധനുഷിന്റെ രായൻ; മുൻകൂറായി വിറ്റത് ഒരു ലക്ഷത്തിലധികം ടിക്കറ്റുകള്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 24, 2024, 03:34 PM | 0 min read

ചെന്നൈ > പ്രതീക്ഷകൾ പകർന്ന് ധനുഷ് നായകനായെത്തുന്ന രായന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് റിപ്പോര്‍ട്ടുകള്‍. വലിയ രീതിയിലുള്ള പ്രീ സെയില്‍ കലക്ഷനാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിംഗിന് തമിഴ്‍നാട്ടില്‍ മികച്ച പ്രതികരണമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

രായന്റെ ടിക്കറ്റുകള്‍ ഇതിനകം ആകെ 1,11010 എണ്ണം വിറ്റുവെന്നാണ് സിനിമാ ട്രേഡ് അനലിസ്റ്റുകളുടെ ബുക്ക് മൈ ഷോ റിപ്പോര്‍ട്ട്. അപർണ ബാലമുരളിയാണ് ചിത്രത്തിൽ നായികയായെത്തുന്നത്.

അപര്‍ണയ്‍ക്ക് പുറമേ മലയാളത്തില്‍ നിന്ന് നിത്യ മേനൻ, കാളിദാസ് ജയറാം എന്നിവരും സുന്ദീപ് കിഷൻ, വരലക്ഷ്‍മി ശരത്‍കുമാര്‍, ദുഷ്‍റ വിജയൻ, എസ് ജെ സൂര്യ, പ്രകാശ് രാജ്, സെല്‍വരാഘവൻ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ഓം പ്രകാശാണ്. സംഗീതം എ ആര്‍ റഹ്‍മാൻ. സണ്‍ പിക്ചേഴ്സാണ് നിര്‍മാണം. എന്താണ് പ്രമേയം എന്ന് പുറത്തുവിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Home