'പൊറാട്ട് നാടകം' ആഗസ്റ്റ് 9 മുതൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 22, 2024, 10:46 PM | 0 min read

കൊച്ചി > നൗഷാദ് സാഫ്രോൺ സംവിധാനം ചെയ്ത 'പൊറാട്ട് നാടകം'  ആഗസ്റ്റ് 9-ന് തീയറ്ററുകളിലെത്തും. എമിറേറ്റ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ വിജയൻ പള്ളിക്കര നിർമ്മിക്കുന്ന 'പൊറാട്ട് നാടക'ത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് സുനീഷ് വാരനാട് ആണ്. സൈജു കുറുപ്പാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

രാഹുൽ മാധവ്, ധർമജൻ ബോൾഗാട്ടി, രമേഷ് പിഷാരടി, സുനിൽ സുഗത, നിർമ്മൽ പാലാഴി, രാജേഷ് അഴീക്കോട്, അർജുൻ വിജയൻ,ആര്യ വിജയൻ, സുമയ, ബാബു അന്നൂർ, സൂരജ് തേലക്കാട്, അനിൽ ബേബി, ഷുക്കൂർ വക്കീൽ, ശിവദാസ് മട്ടന്നൂർ, സിബി തോമസ്, ഫൈസൽ, ചിത്ര ഷേണായി, ചിത്ര നായർ, ഐശ്വര്യ മിഥുൻ, ജിജിന, ഗീതി സംഗീത തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.

സംവിധായകൻ സിദ്ദിഖിൻ്റെ സംവിധാന സഹായിയായിരുന്നു നൗഷാദ് സാഫ്രോൺ.  'പൊറാട്ട് നാടകം ' പൂർത്തിയായത് സിദ്ദിഖിൻ്റെ മേൽനോട്ടത്തിലായിരുന്നു. സിദ്ദിഖിൻ്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ആഗസ്റ്റ് 9നാണ് ഈ ചിത്രം തീയറ്ററുകളിലെത്തിക്കുന്നത്.

സംഗീത സംവിധാനം- രാഹുൽ രാജ്, കോ പ്രൊഡ്യൂസർ- ഗായത്രി വിജയൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- നാസർ വേങ്ങര, ഛായാഗ്രഹണം- നൗഷാദ് ഷെരീഫ്, ചിത്രസംയോജനം- രാജേഷ് രാജേന്ദ്രൻ,  ഗാനരചന- ബി.ഹരിനാരായണൻ, സംഘട്ടനം- മാഫിയ ശശി, പിആർഒ - മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്, ആതിര ദില്‍ജിത്ത്.



deshabhimani section

Related News

View More
0 comments
Sort by

Home