മതവികാരം വ്രണപ്പെടുത്തി: കൽക്കി നിർമാതാക്കൾക്കും അണിയറപ്രവർത്തകർക്കുമെതിരെ നോട്ടീസ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 22, 2024, 10:12 PM | 0 min read

ബം​ഗളൂരു > ബോക്സോഫീസിൽ ഹിറ്റായ ചിത്രം കൽക്കി 2898 എഡിക്കെതിരെ നോട്ടീസ്. ചിത്രം മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് മുൻ കോൺ​ഗ്രസ് മുൻ നേതാവായ ആചാര്യ പ്രമോദാണ് നിർമാതാക്കൾക്കും അഭിനേതാക്കൾക്കുമെതിരെ നോട്ടീസയച്ചത്. പുരാണങ്ങളിൽ പറയുന്നതിന് വിരുദ്ധമായ കാര്യങ്ങളാണ് 'കൽക്കി' സിനിമയിൽ കാണിച്ചിരിക്കുന്നതെന്നാണ് നോട്ടീസിൽ പറയുന്നത്.

സുപ്രീം കോടതിയിലെ അഭിഭാഷകനായ ഉജ്ജ്വൽ ആനന്ദ് ശർമയാണ് ആചാര്യ പ്രമോദിനുവേണ്ടി നിർമാതാക്കൾക്ക് വക്കീൽ നോട്ടീസയച്ചത്. നടന്മാരായ പ്രഭാസ്, അമിതാഭ് ബച്ചൻ എന്നിവർക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ചിത്രം മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്നും ഹിന്ദുവിശ്വാസത്തെ കളിയാക്കുന്നത് തുടർക്കഥയായിട്ടുണ്ടെന്നും ആചാര്യ പ്രമോദ് പറയുന്നു. ഹൈന്ദവ പുരാണഗ്രന്ഥങ്ങളിൽ എഴുതിയിട്ടുള്ളതും വിശദീകരിക്കപ്പെട്ടതുമായ കൽക്കിയെക്കുറിച്ചുള്ള അടിസ്ഥാന ആശയത്തെ സിനിമ മാറ്റിമറിച്ചിരിക്കുന്നുവെന്നും നോട്ടീസിലൂടെ ആരോപിക്കുന്നു.

നാ​ഗ് അശ്വിൻ സംവിധാനം ചെയ്ത കൽക്കിയിൽ പ്രഭാസ്, അമിതാബ് ബച്ചൻ, ദീപിക പദുക്കോൺ, ദിഷ പഠാണി എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തിയത്. ജൂൺ 27നാണ് ചിത്രം തിയറ്ററുകളിലെത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Home