"കേരള സ്റ്റോറി' കാണാൻ ഉദ്ദേശിക്കുന്നില്ല; നമ്മുടെ സഞ്ചാരം നാസി ജർമനിയുടെ വഴിയിൽ: നസിറുദ്ദീൻ ഷാ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 01, 2023, 07:14 PM | 0 min read

വിവാദ ചിത്രം കേരള സ്റ്റോറി താന്‍ കണ്ടിട്ടില്ലെന്നും ഇനി കാണാന്‍ ഉദ്ദേശിക്കുന്നില്ലെന്നും നടന്‍ നസിറുദ്ദീന്‍ ഷാ. “ഭീദ്, അഫ്‌വ, ഫറാസ് തുടങ്ങി മൂല്യവത്തായ സിനിമകൾ മൂന്നും തകർന്നു. ആരും അവ കാണാൻ പോയില്ല, പക്ഷേ ഞാനിതുവരെ കണ്ടിട്ടില്ലാത്ത കേരള സ്റ്റോറി കാണാൻ അവർ കൂട്ടത്തോടെ ഒഴുകുകയാണ്, ഞാൻ കേരളസ്റ്റോറി കാണാൻ ഉദ്ദേശിക്കുന്നില്ല, കാരണം ഞാൻ അതിനെക്കുറിച്ച് വേണ്ടത്ര വായിച്ചിട്ടുണ്ട്", എന്ന് നസിറുദ്ദീൻ ഷാ ഇന്ത്യ ടുഡേയോട് പറഞ്ഞു.

ഇപ്പോഴുള്ളത് ഒരു ‘അപകടകരമായ ട്രെന്‍ഡ് ആണെന്നും നാസി ജര്‍മനിയുടെ വഴിയെയാണ് നാം ഇപ്പോള്‍ സഞ്ചരിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഹിറ്റ്‌ലറുടെ ഭരണകാലത്ത്, അദ്ദേഹം ചെയ്‌ത കാര്യങ്ങളെയും പുകഴ്ത്തി സിനിമ ചെയ്യാന്‍ അവിടത്തെ പ്രധാന നേതാവ് സിനിമക്കാരെ സമീപിക്കുകയും അതിനായി ശ്രമിക്കുകയും ചെയ്‌തു. ജര്‍മനിയിലെ അനേകം മികച്ച സിനിമക്കാര്‍ അവിടെ നിന്നും ഹോളിവുഡിലേക്ക് പോയി. സിനിമകള്‍ ചെയ്‌തു. ഇവിടെയും അതുതന്നെ സംഭവിക്കുമെന്നാണ് തോന്നുന്നതെന്നും നസിറുദ്ദീൻ ഷാ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home