തന്റെ ‘വിവാഹ’ വാര്‍ത്തകളോട് പ്രതികരിച്ച് നടി കീര്‍ത്തി സുരേഷ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 23, 2023, 01:01 PM | 0 min read

 കൊച്ചി> മാധ്യമങ്ങളില്‍ പ്രചരിക്കുന്ന തന്റെ വിവാഹ വാര്‍ത്തകളോട് പ്രതികരിച്ച് നടി കീര്‍ത്തി സുരേഷ്.കീര്‍ത്തി സുരേഷ് വ്യവസായിയായ എന്‍.ആര്‍.ഐ യുവാവുമായി പ്രണയത്തിലാണെന്നും വിവാഹം ഉടനുണ്ടാകുമെന്ന തരത്തിലുമായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുത്.

'എന്റെ പ്രിയപ്പെട്ട സുഹൃത്തിനെ ഇതിലേക്ക് വലിച്ചിഴക്കേണ്ട കാര്യമില്ല. എന്റെ ജീവിതത്തിലെ യഥാര്‍ഥ മിസ്റ്ററിമാന്‍ ആരാണെന്ന് സമയംവരുമ്പോള്‍ വെളിപ്പെടുത്താം'-നടി ട്വീറ്റ് ചെയ്തു

മലയാളിയായ വ്യവസായിയുമായി കീര്‍ത്തി ഏറെനാളായി പ്രണയത്തിലാണെന്നാണ് വാര്‍ത്തകള്‍ പ്രചരിച്ചത്.ദുബായിയിലെ റിയല്‍ എസ്റ്റേറ്റ് ഏജന്റാണ് ഇയാളെന്നും നിരവധി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.  ഇതിനിടെയാണ് കീര്‍ത്തി സുരേഷ് തന്നെ പ്രതികരണവുമായി രംഗത്തെത്തിയത്‌

 



deshabhimani section

Related News

View More
0 comments
Sort by

Home