പൂക്കാലം 19 മുതല്‍ ഒടിടിയില്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 13, 2023, 04:13 PM | 0 min read

കൊച്ചി > വിജയരാഘവന്‍, ബേസില്‍, വിനീത് ശ്രീനിവാസന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച പൂക്കാലം ഒടിടിയിലേക്ക്. ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ ഈ മാസം 19 മുതല്‍ സ്ട്രീമിങ് ആരംഭിക്കും. ഏപ്രില്‍ 8 നാണ് ചിത്രം തിയറ്ററില്‍ എത്തിയത്. തലമുറകളുടെ സ്‌നേഹവും ബന്ധങ്ങളുടെ ദൃഢതയുമാണ് ചിത്രത്തിന്റെ പ്രമേയം. ആനന്ദത്തിന്റെ സംവിധായകനായ ഗണേഷ് രാജാണ് പൂക്കാലം ഒരുക്കിയിരിക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ്  കാമറ. സം​ഗീതം സച്ചിന്‍ സി വാര്യര്‍.

അബു സലിം, സുഹാസിനി , ജോണി ആന്റണി, റോഷൻ മാത്യു, ശരത് സഭ, അരുൺ അജിത് കുമാർ, അരിസ്റ്റോ സുരേഷ്, അമൽ രാജ്, കമൽ രാജ്, രാധ ഗോമതി, ഗംഗ മീര, കാവ്യ ദാസ്, നവ്യ ദാസ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍ ചെയ്‌തിരിക്കുന്നത്. രഞ്ജിനി ഹരിദാസ്, സെബിൻ ബെൻസൺ, ഹരീഷ് പേങ്ങൻ, അശ്വനി ഖലേ, ജിലു ജോസഫ്, നിരണം രാജൻ, കനകലത,  അഥീന ബെന്നി, ഹണി റോസ്, ഹരിത മേനോൻ, കൊച്ചു പ്രേമൻ, നോയ് ഫ്രാൻസി, ജോർഡി പൂഞ്ഞാർ എന്നിവരും ചിത്രത്തിലുണ്ട്



deshabhimani section

Related News

View More
0 comments
Sort by

Home