സൈബർ കുറ്റകൃത്യങ്ങളുടെ കഥ പറയുന്ന 'ബൈനറി' 19ന്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 13, 2023, 03:06 PM | 0 min read

കൊച്ചി > സൈബർ കുറ്റകൃത്യങ്ങളുടെ കാണാക്കാഴ്‌ചകളുടെ കഥയുമായി ബൈനറി വരുന്നു. തിയേറ്ററിൽ 19ന് റിലീസാവും. വോക്ക് മീഡിയായുടെ ബാനറിൽ ഡോ. ജാസിക്ക് അലിയാണ് ബൈനറി സംവിധാനം ചെയ്‌തിരിക്കുന്നത്.  രാജേഷ്  ബാബു കെ ശൂരനാട്, മിറാജ് മുഹമ്മദ് എന്നിവരാണ് നിർമാണം. സൈബർ യുഗത്തിന്റെ ഇതുവരെ അറിയാത്ത കഥകളാണ് ബൈനറിയുടെ ഇതിവൃത്തം.

ചിത്രത്തിൽ ജോയി മാത്യു, സിജോയ് വര്‍ഗ്ഗീസ്, കൈലാഷ്, മാമുക്കോയ, അനീഷ് രവി, അനീഷ് ജി മേനോന്‍, നവാസ് വള്ളിക്കുന്ന് ലെവിന്‍, നിര്‍മ്മല്‍ പാലാഴി, കൂട്ടിക്കൽ ജയചന്ദ്രൻ കിരണ്‍രാജ് രാജേഷ് മലർകണ്ടി , കെ പി സുരേഷ് കുമാർ, പ്രണവ് മോഹൻ, ജോഹർ കാനേഷ്, സീതു ലക്ഷ്‌മി, കീർത്തി ആചാരി എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.

തിരക്കഥ: ജ്യോതിഷ് നാരായണന്‍, ബിനോയ് പി എം. സംഭാഷണം: രഘു ചാലിയാര്‍. ക്യാമറ: സജീഷ് രാജ്. സംഗീതം: എം കെ അര്‍ജ്ജുനന്‍, രാജേഷ് ബാബു കെ ശൂരനാട്. എഡിറ്റര്‍: അമൃത് ലൂക്ക. ഗാനരചന: പി കെ ഗോപി, നജു ലീലാധര്‍, പി സി മുരളീധരന്‍, അഡ്വ ശ്രീരഞ്ജിനി, സജിതാ മുരളിധരൻ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഗിരീഷ് നെല്ലിക്കുന്നുമ്മേല്‍. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: പ്രശാന്ത് എന്‍ കാലിക്കട്ട്. സംഘട്ടനം: രാജേഷ് ബ്രൂസ്ലി. മേക്കപ്പ്: അനൂപ് സാജു. കോസ്റ്റ്യും: മുരുകന്‍. പി ആര്‍ ഒ: പി ആര്‍ സുമേരന്‍. 



deshabhimani section

Related News

View More
0 comments
Sort by

Home