കന്നഡ നടന്‍ സമ്പത്ത് ജെ റാം മരിച്ച നിലയില്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Apr 24, 2023, 12:30 PM | 0 min read

ബം​ഗളൂരു> കന്നഡ ടെലിവിഷൻ താരം സമ്പത്ത് ജെ റാമിനെ ബം​ഗളൂരുവിലെ നേലമം​ഗലയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ചയാണ് സംഭവം. അവസരങ്ങൾ കുറഞ്ഞതിന്റെ വിഷമത്തില്‍ ആത്മഹത്യ ചെയ്‌തതാവാമെന്നാണ് പൊലീസ് നി​ഗമനം.

സുഹൃത്തും നടനുമായ രാജേഷ് ധ്രുവയാണ് സമ്പത്തിന്റെ മരണവിവരം സ്ഥിരീകരിച്ച് ഫെയ്സ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്‌തത്.  അടുത്തിടെ രാജേഷ് സംവിധാനം ചെയ്‌ത ശ്രീ ബാലാജി ഫോട്ടോ സ്റ്റുഡിയോ എന്ന ചിത്രത്തിൽ സമ്പത്ത് വേഷമിട്ടിരുന്നു. അ​ഗ്നിസാക്ഷിയാണ് സമ്പത്തിനെ ശ്രദ്ധേയനാക്കിയ ടെലിവിഷൻ‌ പരമ്പര. സുഹൃത്തുക്കളും സഹപ്രവർത്തകരുമടക്കം നിരവധി പേര്‍ സമ്പത്തിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

സംസ്‌കാര ചടങ്ങുകൾ  സമ്പത്തിന്റെ സ്വദേശമായ എൻ.ആർ പുരയില്‍ നടക്കും.



deshabhimani section

Related News

View More
0 comments
Sort by

Home