നാനിയുടെ പാരഡൈസ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

nani
വെബ് ഡെസ്ക്

Published on Aug 08, 2025, 01:10 PM | 1 min read

കൊച്ചി: നാനി നായകനാകുന്ന പാരഡൈസ് എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് പോസ്റ്റർ പുറത്ത്. ഇതുവരെ ചെയ്യാത്ത വ്യത്യസ്ത ഗെറ്റപ്പിലാണ് നാനി ചിത്രത്തിൽ എത്തുന്നത്. ദസറയുടെ മിന്നും വിജയത്തിന് ശേഷം ശ്രീകാന്ത് ഒഡേലയുടെ സംവിധാനത്തിൽ നാനി എത്തുന്ന ചിത്രമാണ് പാരഡൈസ്. എസ് എൽ വി സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരി ചിത്രം നിർമിക്കുന്നു.


രാഘവ് ജുറൽ ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു. അനിരുധ് രാവിചന്ദർ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ സി എച്ച് സായ് ഛായാഗ്രഹണം നിർവഹിക്കുന്നു. പ്രൊഡക്ഷൻ ഡിസൈനും എഡിറ്റിങ്ങും അവിനാഷ് കൊല്ല നിർവഹിക്കുന്നു.


മാർച്ച് 26ന് പാരഡൈസ് തിയേറ്ററിലെത്തു. എട്ട് ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്. തെലുഗ്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം, ബംഗാളി, സ്പാനിഷ്, ഇംഗ്ലീഷ് ഭാഷകളിൽ റിലീസിനെത്തുന്ന ചിത്രം പുതിയൊരു സിനിമ അനുഭവം പ്രേക്ഷകർക്കായി സമ്മാനിക്കും. പാൻ വേൾഡായി റിലീസ് ചെയ്യുന്ന ചിത്രം ഇന്ത്യൻ സിനിമയെ ലോക തലത്തിൽ എത്തിക്കും. പിആർഒ- ശബരി



deshabhimani section

Related News

View More
0 comments
Sort by

Home