‘അവതാർ വിയറ്റ്‌നാം കോളനിയുടെ കോപ്പി?’; വൈറലായി റീൽ

vietnam colony avatar.png
avatar
Entertainment Desk

Published on Jul 10, 2025, 11:49 AM | 1 min read

പല വിദേശ സിനിമകളുടെയും കോപ്പിയാണ്‌ മലയാളത്തിലെ ചില ഹിറ്റ്‌ സിനിമകൾ എന്ന്‌ എല്ലാ കാലത്തും ആരോപണമുയരാറുണ്ട്‌. എന്നാൽ മലയാളത്തിലെ ഏതെങ്കിലുമൊരു സിനിമയുടെ കോപ്പിയാണ്‌ അതി പ്രശസ്‌തമായ ഒരു ഹോളിവുഡ്‌ സിനിമ എന്ന്‌ എപ്പോഴെങ്കിലും നമ്മൾ കേട്ടിട്ടുണ്ടോ? എന്നാൽ അതും കേൾക്കേണ്ടി വന്നിരിക്കുന്നു. ആരോപണമുയർന്നതാവട്ടെ ലോകത്തിലെ ഏറ്റവും വലിയ ഹിറ്റ്‌ ചിത്രമായ അവതാറിന്റെ പേരിലും. അവതാർ ഏത്‌ മലയാളം ചിത്രത്തിന്റെ കോപ്പിയാണെന്ന്‌ പറഞ്ഞാണ്‌ ആരോപണമുന്നയിച്ചിരിക്കുന്നത്‌ എന്നറിയുമോ? ആ ഉത്തരം കേട്ടാലും നിങ്ങൾ ഞെട്ടും. നമ്മുടെ സ്വന്തം ലാലേട്ടന്റെ വിയറ്റ്‌നാം കോളനി.


സംഭവം തമാശയാണ്‌. 1992ൽ പുറത്തിറങ്ങിയ വിയറ്റ്‌നാം കോളനിയുടെ കോപ്പിയാണ്‌ ലോകത്തിലെ ഏറ്റവും മികച്ച സിനിമകളിലൊന്നായ അവതാർ എന്ന്‌ തമാശരൂപേണ സമർത്ഥിച്ചിരിക്കുന്നത്‌ ഒരു ഇൻസ്റ്റഗ്രാമറാണ്‌. മോഹൻലാൽ നായകനായ സിദ്ധിഖ്‌ലാൽ കൂട്ടുകെട്ടിൽ പിറന്ന വിയറ്റ്‌നാം കോളനിയുടേയും ജയിംസ്‌ കാമറൂൺ ചിത്രം അവതാറിന്റേയും കഥാതന്തു ഒന്നാണ്‌ എന്നാണ്‌ പ്രോഡിഗൾ സൺ എന്ന ഇൻസ്റ്റഗ്രാമർ സമർത്ഥിച്ചിരിക്കുന്നത്‌.


‘കോർപറേറ്റ്‌ കമ്പനിയുടെ ജീവനക്കാരൻ ഒരു സ്ഥലത്തെത്തുകയും അവിടെ നിന്ന്‌ ആളുകളെ ഒഴിപ്പിക്കുന്നതിന്‌ വേണ്ടി ശ്രമം നടത്തുകയും ചെയ്യുന്നു. എന്നാൽ അവിടുള്ള ആളുകളെ പരിചയപ്പെട്ട ശേഷം ജീവനക്കാരൻ അവരിൽ ഒരാളായി മാറുന്നു’ എന്ന കഥയാണ്‌ രണ്ട്‌ ചിത്രത്തിലും എന്ന് പ്രോഡിഗൾ സൺ വാദിക്കുന്നു. ഇൻസ്റ്റഗ്രാമറുടെ റീൽ കണ്ട ആളുകളെല്ലാം ചെറിയ ഞെട്ടലോടെ ചിരിച്ചുകൊണ്ടാണ്‌ റീലിനോട്‌ പ്രതികരിച്ചത്‌. കഥയിൽ മാത്രമല്ല അവതാറിലെ ചില സീനുകളും വിയറ്റ്‌നാം കോളനിയുടെ നോക്കി ചെയ്തതാണെന്ന്‌ ഇൻസ്റ്റഗ്രാമർ തമാശയോടെ പറയുന്നു.


എന്തായാലും റീൽ നിങ്ങൾ തന്നെ കണ്ട്‌ നോക്കൂ. എന്നിട്ട്‌ പ്രോഡിഗൾ സൺ പറയുന്നത്‌ സത്യമാണെന്ന്‌ പരിശോധിക്കുകയും ചെയ്യൂ. ലിങ്ക്: https://www.instagram.com/p/DL43QBLTRDM/




deshabhimani section

Related News

View More
0 comments
Sort by

Home