ഗ്രാസ് റൂട്ട് ഫിലിം കമ്പനി അടച്ചുപൂട്ടുന്നു: 'ബാഡ് ഗേൾ' അവസാന ചിത്രമെന്ന് വെട്രിമാരൻ

ചെന്നൈ: ഗ്രാസ് റൂട്ട് ഫിലിം കമ്പനി ബാനറിൽ നിർമിക്കുന്ന അവസാന ചിത്രമായിരിക്കും 'ബാഡ് ഗേൾ' എന്ന് വെട്രിമാരൻ. ബാഡ് ഗേൾ, മാനുഷി എന്നീ ചിത്രങ്ങളുടെ വിവാദങ്ങളിൽ ഒരു നിർമ്മാതാവ് എന്ന നിലയിൽ വലിയ സമ്മർദ്ദമാണ് നേരിട്ടത്. അതാണ് ഫിലിം കമ്പനി അടച്ചുപൂട്ടാൻ തീരുമാനിക്കുന്നതെന്നും വെട്രിമാരൻ പറഞ്ഞു.
"ഒരു നിർമിതാവാകുക എന്നത് ഭാരപ്പെട്ട ജോലിയാണ്. ഒരു സംവിധായകനാകുക എന്നത് എളുപ്പമാണ്. ഡയറക്ടേഴ്സ് സർഗ്ഗാത്മകരായിരിക്കും, നിർമാതാക്കളോട് ആവശ്യമുള്ളത് ചെയ്യാൻ ആവശ്യപ്പെടും, അങ്ങനെ സിനിമ നിർമിക്കും. ഒരു സംവിധായകന്റെ കാര്യത്തിൽ കൃത്യമായി ജോലി ചെയ്യുക എന്നതാണ് നമ്മുടെ ഉത്തരവാദിത്തം.
എന്നാൽ ഒരു നിർമിതാവ് എന്ന നിലയിൽ നമ്മുടെ സിനിമയുടെ ടീസറിന് കീഴിൽ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ പോലും നമ്മൾ കണക്കിലെടുക്കേണ്ടതുണ്ട്. കാരണം ഇതെല്ലാം ഒരു സിനിമ ഉണ്ടാക്കുന്ന ബിസിനസിനെ നേരിട്ട് ബാധിക്കും. അതിനാൽ നർമാണ ജോലി ഒരു വലിയ സമ്മർദ്ദമായി മാറുന്നുവെന്നും വെട്രിമാരൻ പറഞ്ഞു.
റിവൈസിംഗ് കമ്മിറ്റി സ്ക്രീനിംഗ് നടത്തിയതിന് ശേഷം ബാഡ് ഗേളിന് യു/എ 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. ടീസറിനെക്കുറിച്ച് ധാരാളം സെൻസിറ്റീവ് കമന്റുകൾ ഉണ്ടായിരുന്നു. പക്ഷേ ഇത് അത്തരത്തിലുള്ള സിനിമയല്ല. ആർക്കൊക്കെ ഒരു സിനിമ കാണാൻ കഴിയുമെന്ന് തീരുമാനിക്കേണ്ടത് സെൻസർ ബോർഡിന്റെ ഉത്തരവാദിത്തമാണ്. മാനുഷി എന്ന ചിത്രത്തിന് ഒരു സെൻസർ സ്ക്രീനിംങ്ങും രണ്ട് റിവൈസിംഗ് സ്ക്രീനിങ്ങും നടന്നു. പിന്നീടാണ് കോടതിയിലേക്ക് കേസ് പോയത്. പണം കൂട്ടിവച്ച് സിനിമ നിർമിക്കുന്ന ഒരു ചെറിയ നിർമാതാവിനെ സംബന്ധിച്ചിടത്തോളം ഇത് വളരെ പ്രയാസമേറിയ ഒന്നാണെന്നും വെട്രിമാാരൻ പറഞ്ഞു.
ബാഡ് ഗേൾ ഈ ആഴ്ച തിയേറ്ററുകളിൽ എത്തും. സിനിമയുടെ ടീസർ പുറത്തിറങ്ങിയതിന് ശേഷം വലിയ വിവാദങ്ങളുയർന്നിരുന്നു. ചിത്രം പ്രായപൂർത്തിയാകാത്തവരുടെ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുകയും ഒരു പ്രത്യേക സമൂഹത്തെ തെറ്റായി പ്രതിനിധീകരിക്കുകയും ചെയ്യുന്നുവെന്നായിരുന്നു ആരോപണം. കൗമാരക്കാരായ പെൺകുട്ടികളിൽ ചിത്രം നെഗറ്റീവ് സ്വാധീനം ചെലുത്തുമെന്നും ചിലർ വിമർശിച്ചിരുന്നു. ഗോപി നായർ സംവിധാനം ചെയ്ത സിനിമയിൽ ആൻഡ്രിയ ജെറമിയയാണ് പ്രധാന കഥാപാത്രം.









0 comments