മോഹൻലാൽ ചിത്രം 'തുടരും': അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു

thudarum
വെബ് ഡെസ്ക്

Published on Apr 23, 2025, 04:03 PM | 1 min read

കൊച്ചി : മോഹൻലാൽ- ശോഭന കോംബോയിൽ തരുൺ മൂർത്തി ഒരുക്കുന്ന ചിത്രം തുടരുമിന്റെ അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു. ചിത്രം ഏപ്രിൽ 25ന് തിയറ്ററുകളിലെത്തും. ഇന്ന് രാവിലെ പത്തിന് ആരംഭിച്ച അഡ്വാൻസ് ബുക്കിങ്ങിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നാണ് വിവരം. ചിത്രം ഇതിനകം ഒരു കോടിയുടെ പ്രീ സെയ്ൽസ് നേടിയതായി റിപ്പോർട്ടുകളുണ്ട്. നിലവിൽ ബുക്ക് മൈ ഷോയിൽ ട്രെൻഡിങ്ങാണ് ചിത്രം.


മോഹൻലാൽ- ശോഭന കോംബോ 20 വർഷത്തിന് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ് തുടരും. ചിത്രത്തിൽ ടാക്സി ഡ്രൈവറായാണ് മോഹൻലാൽ വേഷമിടുന്നത്. മോഹൻലാലിന്റെ കരിയറിലെ 360ാമത്തെ സിനിമയാണിത്. ഓപ്പറേഷൻ ജാവ', 'സൗദി വെള്ളക്ക' എന്നീ ചിത്രങ്ങൾക്കു ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടരും. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്ത് ആണ് ചിത്രം നിർമിക്കുന്നത്. തരുൺ മൂർത്തിയും കെ ആർ സുനിലും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രാഹണം- ഷാജികുമാർ.


മണിയൻപിള്ള രാജു, ഫർഹാൻ ഫാസിൽ, ബിനു പപ്പു, സംഗീത് കെ പ്രതാപ്, ഇർഷാദ് അലി, ആർഷ ബൈജു, തോമസ് മാത്യു, ശ്രീജിത്ത് രവി, ജി സുരേഷ്‌കുമാർ, ജെയ്‌സ് മോൻ, ഷോബി തിലകൻ, ഷൈജോ അടിമാലി, കൃഷ്ണപ്രഭ, റാണി ശരൺ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.


സംഗീതം - ജേക്‌സ് ബിജോയ്. എഡിറ്റിംഗ്- നിഷാദ് യൂസഫ്, ഷഫീഖ് വി ബി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അവന്തിക രഞ്ജിത്. കലാസംവിധാനം - ഗോകുൽ ദാസ്. മേക്കപ്പ് - പട്ടണം റഷീദ്. കോസ്റ്റ്യൂം ഡിസൈൻ - സമീറ സനീഷ്. സൗണ്ട് ഡിസൈൻ - വിഷ്ണു ഗോവിന്ദ്. പ്രൊഡക്ഷൻ കൺട്രോളർ- ഡിക്സൻ പൊടുത്താസ്.



deshabhimani section

Related News

View More
0 comments
Sort by

Home