ദി ഹോളിവുഡ് റിപ്പോര്‍ട്ടറിന്റെ കവര്‍ ചിത്രമായി 'ലോക' ടീം

മുംബൈ: പ്രശസ്ത സിനിമാ മാഗസിനായ ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയുടെ കവര്‍ ചിത്രമായി 'ലോക' ടീം. ചിത്രത്തിന്റെ നിര്‍മാതാവായ ദുല്‍ഖര്‍ സല്‍മാന്‍, സംവിധായകന്‍ ഡൊമിനിക് അരുണ്‍, പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് കവര്‍ചിത്രത്തില്‍ ഇടം പിടിച്ചത്. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ മാഗസിന്റെ ഏറ്റവും പുതിയ എഡിഷനില്‍ 'ലോക' ടീമുമായുള്ള അഭിമുഖവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അടുത്തിടെ 'ലോക ചാപ്റ്റര്‍ 2'-വും പ്രഖ്യാപിച്ചിരുന്നു. ടൊവിനോ തോമസാണ് നായകനായെത്തുന്നത്. കല്യാണി പ്രിയദര്‍ശന്‍, നസ്ലന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ 'ലോക ചാപ്റ്റര്‍ വണ്‍ ചന്ദ്ര' മലയാളത്തിലെ ഓള്‍ടൈം ബ്ലോക്ക്ബസ്റ്ററായി മാറി കുതിപ്പ് തുടരുകയാണ്. ഡൊമിനിക് അരുണ്‍ രചിച്ച്, സംവിധാനം ചെയ്ത ഈ ബിഗ് ബഡ്ജറ്റ് ചിത്രം, അഞ്ചു ഭാഗങ്ങളുള്ള ഒരു ഫാന്റസി സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമായിരുന്നു. ടൊവിനോ തോമസ്, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവര്‍ ആദ്യ ഭാഗത്തില്‍ അതിഥി വേഷത്തിലും എത്തി.
മൂത്തോന്‍ എന്ന് വിളിക്കപ്പെടുന്ന കഥാപാത്രമായി മമ്മൂട്ടിയും ഈ സിനിമാറ്റിക് യൂണിവേഴ്‌സിലെ നിര്‍ണായകമായ സാന്നിധ്യമായി എത്തുമെന്നും അണിയറ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. റിലീസ് ചെയ്ത അഞ്ചാം ആഴ്ചയും കേരളത്തിലെ 275 സ്‌ക്രീനില്‍ നിറഞ്ഞു പ്രദര്‍ശിപ്പിക്കുന്ന 'ലോക ചാപ്റ്റര്‍ 1: ചന്ദ്ര' 288 കോടി ആഗോള ഗ്രോസ് നേടിയാണ് മുന്നേറുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും വമ്പന്‍ തരംഗമായി മാറി പാന്‍ ഇന്ത്യന്‍ വിജയമായ ചിത്രം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ സ്വന്തമാക്കുന്ന മലയാള ചിത്രം കൂടിയാണ്.









0 comments