ഒരു ദിവസം തികയുന്നതിന് മുൻപേ ഒരു കോടി കാഴ്‌ച്ചക്കാരുമായി സ്‌ട്രെയ്ഞ്ചർ തിങ്‌സ് സീസൺ 5 ടീസർ

കാലിഫോർണിയ: പ്രശസ്‌ത വെബ് സീരീസായ സ്‌ട്രെയ്‌ഞ്ചർ തിങ്‌സിന്റെ പുതിയ സീസണിന്റെ ട്രെയിലർ കാഴ്‌ച്ചക്കാരുമായി മുന്നേറുന്നു. റിലീസ് ചെയ്ത് 20 മണിക്കൂറുകൾ പിന്നിട്ടപ്പോൾ തന്നെ സീരീസിന്റെ യു ട്യൂബിലൈ കാഴ്‌ച്ചക്കാരുടെ എണ്ണം ഒരു കോടി കടന്നു. ബുധനാഴ്‌ച വൈകുന്നേരമാണ് സീരീസിന്റെ അഞ്ചാമത്തെയും അവസാനത്തെയും സീസണിന്റെ ടീസർ പുറത്തിറങ്ങിയത്.
2016ലാണ് സീരീസിന്റെ ആദ്യ സീസൺ പുറത്തിറങ്ങിയത്. 2022ൽ നാലാമത്തെ സീസണും പുറത്തിറങ്ങി. യുഎസിലെ ഹോക്കിൻസ് എന്ന പ്രദേശത്ത് നടക്കുന്ന സംഭവങ്ങളാണ് സീരീസിന്റെ കഥ.
മില്ലി ബോബി ബ്രൗൺ, ഫിൻ വോൾഫ്ഹാർഡ്, ജോ കീറി, നോഹ ഷ്നാപ്പ്, കെലാബ് മക്ക്ലാഫിൻ, ഗേറ്റൻ മറ്ററാസൊ, സാഡി സിങ്ക്, വിനോന റൈഡർ, ഡേവിഡ് ഹാർബർ എന്നിവരാണ് സീരീസിലെ പ്രധാന കാഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡഫർ ബ്രദേഴ്‌സാണ് സീരീസിന്റെ സൃഷ്ടാക്കൾ.
മൂന്ന് തവണയായാണ് സീരീസിന്റെ അഞ്ചാം സീസൺ റിലീസ് ചെയ്യുക. ആദ്യ വോളിയം നവംബർ 26നും രണ്ടാം വോളിയം ക്രിസ്‌മസിനും അവസാന എപ്പിസോഡ് പുതുവത്സര രാത്രിയും റിലീസ് ചെയ്യും. നെറ്റ്‌ഫ്ലിക്‌സ് വലിയ മുതൽ മുടക്കിൽ നിൽക്കുന്ന സ്‌ട്രെയ്‌ഞ്ചർ തിങ്‌സിന്റെ അവസാന സീസണിനായി ആരാധകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.









0 comments