IFFI 2025; ഗോൾഡൻ പീക്കോക്ക് അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട് ‘അമരൻ’

amaran
വെബ് ഡെസ്ക്

Published on Nov 08, 2025, 06:09 PM | 1 min read

പനാജി: ഗോൾഡൻ പീക്കോക്ക് അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട് രാജ്കുമാര്‍ പെരിയസ്വാമി സംവിധാനം ചെയ്ത അമരൻ തമിഴ് ചിത്രം. ശിവകാര്‍ത്തികേയനും സായ് പല്ലവിയും കേന്ദ്ര ക‍ഥാപാത്രങ്ങളായെത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രശംസ നേടിയിരുന്നു. 56-ാമത് ഇൻ്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയില്‍, ഇന്ത്യൻ പനോരമ വിഭാഗത്തിലെ ഉദ്ഘാടന ഫീച്ചർ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട വിവരം നിര്‍മാതാവായ നടൻ കമല്‍ഹാസനാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.




ഇന്ത്യൻ ആർമിയുടെ രജപുത് റെജിമെൻ്റിലെ കമ്മീഷൻഡ് ഓഫീസറായ മേജർ മുകുന്ദ് വരദരാജൻ്റെ വേഷത്തിലാണ് ശിവകാര്‍ത്തികേയൻ എത്തിയത്. ജമ്മു കശ്മീരിലെ 44-ാമത് രാഷ്ട്രീയ റൈഫിൾസ് ബറ്റാലിയനിലേക്ക് ഡെപ്യൂട്ടേഷനിൽ ആയിരിക്കെ ഭീകരവിരുദ്ധ പ്രവർത്തനത്തിനിടെ കാണിച്ച ധീരതയ്ക്ക് രാജ്യം മരണാനന്തര ബഹുമതിയായി അശോക ചക്ര നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു.






deshabhimani section

Related News

View More
0 comments
Sort by

Home