ആരാണ് ചിന്മയിയെ വിലക്കിയത്; മുത്ത മഴൈയിൽ അലിഞ്ഞ് തമിഴകം

chinmayi sreepada
avatar
എൻ എ ബക്കർ

Published on Jun 10, 2025, 06:41 PM | 4 min read

മുത്ത മഴൈ എന്ന പാട്ട് ആസ്വാദകരുടെ മനസിലും മഴ പെയ്യിക്കയാണ്. നഷ്ടപ്പെട്ടു എന്നു കരുതിയ ഒരു സ്വരമഴ തിരിച്ചു കിട്ടിയ ആഹ്ളാദ തരംഗം. കമൽ ഹാസന്റെ തഗ് ലൈഫ് വിവാദ കുരുക്കിൽ ഇടം  പിടിക്കും മുമ്പ് തന്നെ അത് സംഭവിച്ചിരുന്നതാണ്. മുത്തമഴൈ എന്ന ചിൻമയിയുടെ മഴപ്പാട്ട് വിലക്കുകൾ മറികടന്ന് ആസ്വാദകർ ഏറ്റെടുത്തു.


ചിന്മയി ശ്രീപദ അത്രയും പ്രിയപ്പെട്ട ഗായികയായി ആസ്വാദകരിലേക്ക് തിരിച്ചെത്തുകയാണ് ഉണ്ടായത്. ഒരു ഇൻഡസ്ട്രി ബോധപൂർവ്വം തമസ്കരിച്ച ഒരു ഗായികയുടെ ശബ്ദം ഗൃഹാതുരതയോടെ പാട്ട് പ്രേമികൾ ആഘോഷിച്ചു. തമിഴിലും മലയാളത്തിലും ചിന്മയിയുടെ തിരിച്ചു വരവിന് വലിയ പിന്തുണയാണ്. ചിലപ്പോൾ രാഷ്ട്രീയ ചർച്ചയായും അത് ഉയർന്നു മാറുന്നു.


ചിന്മയി എന്ന ഗായികയെ ഇടക്കാലത്ത് എവിടെയും കാണാതായതിനും അവരുടെ ശബ്ദം കേൾക്കാതായതിനും അവരുടെ സ്ത്രീപക്ഷ അവകാശ പോരാട്ടങ്ങൾ കാരണമായിത്തീർന്നിരുന്നു. മീ ടു ഒരു ചെറുത്തു നിൽപും മുന്നേറ്റവുമായി തരംഗപ്പെട്ടപ്പോൾ ചിന്മയി തുറന്നടിച്ചു. മുൻനിര സിനിമാ ബിംബങ്ങളായ വൈരമുത്തുവിനും രാധാരവിക്കുമെതിരെയുണ്ടായ മീ ടുവിൽ നേതൃപരമായ പങ്ക് വഹിച്ച വ്യക്തിയാണ് ചിന്മയി. അതോടെ അവരുടെ കരിയറിന് അപ്രഖ്യാപിത വിലക്ക് നേരിടേണ്ടി വന്നു. പത്ത് വർഷത്തോളം അവരെ മഴത്തു നിർത്തി.


ഗോവിന്ദ് വസന്തയെപ്പോലുള്ള അപൂർവ്വം സംഗീതസംവിധായകരേ അവർക്ക് സ്വന്തം ഭാഷയിൽ അവസരം കൊടുത്തുള്ളു. “എന്റെ മാതൃഭാഷയെക്കാൾ ആ സന്ദർഭത്തിൽ മലയാളമാണ് എന്നെ സഹായിച്ചത്” എന്നവർ ഒരു അഭിമുഖത്തിൽ തുറന്നു പറയുന്നുണ്ട്.


സിനിമയിലെ അല്ല സ്റ്റേജിലെ പാട്ടാണ് പെയ്തത്


ചിന്മയി ശ്രീപാദയുടെ ഈ തിരിച്ചു വരവ് നാടകീയവും ആയിരുന്നു. ദീ എന്ന പേരിൽ അറിയപ്പെടുന്ന യുവ ഗായിക ദീക്ഷിത ആയിരുന്നു മുത്തമഴൈ സിനിമയിൽ പാടിയിരുന്നത്. തെലുങ്ക് ഹിന്ദി ഭാഷാന്തരങ്ങൾ ചിന്മയിയും പാടി. മലയാളത്തിൽ അമൃത സുരേഷ്. സിനിമയുടെ മ്യൂസിക് ആൽബം ലോഞ്ചിങ്ങിലാണ് ചിന്മയി ആ ബ്രെയ്ക്ക് നേടുന്നത്. അന്ന് പാടേണ്ടിയിരുന്നത് ദീ ആണ്. നിശ്ചയിച്ചിരുന്നതും അങ്ങിനെ തന്നെയാണ്.


പക്ഷേ എന്തോ കാരണത്താൽ ദീയ്ക്ക് പങ്കെടുക്കാൻ സാധിച്ചില്ല. ആ അവസരം സ്വാഭാവികമാം വണ്ണം ചിന്മയിയിലേക്കു വന്നു ചേർന്നു. 25 വർഷം മുൻപ് പാട്ടിലേക്ക് തന്നെ നയിച്ച എ ആർ റഹ്മാനും മണിരത്നവും മുന്നിലിരിക്കെ കമൽ ഹാസനെയും സാക്ഷി നിർത്തി ചിന്മയി പാടി. അന്ന് മുത്തമഴൈ ശരിക്കും തമിഴ് മനസിൽ പെയ്തിറങ്ങി. വിലക്കിയവർ വിറച്ചു.

ഏകദേശം ഒരു പതിറ്റാണ്ടോളം അവർ മനപൂർവ്വം മറന്ന ശബ്ദം. ആ സ്റ്റേജ് പെർഫോമൻസിൽ തമിഴ് മക്കളുടെ ഹൃദയം തൊട്ടു നനച്ചു.


സോഷ്യൽ മീഡിയയിൽ മുത്തമഴൈ സ്റ്റേജ് വേർഷൻ വൈറലായി. ചിന്മയിയെ തിരിച്ചു കൊണ്ടു വരണമെന്ന മുറവിളിയായി. ആരാണ് അവരെ മാറ്റി നിർത്തിയത് എന്ന ചോദ്യം ആസ്വാദകർ ചോദിച്ചു കൊണ്ടേയിരുന്നു. ബ്രിങ് ബാക്ക് ചിന്മയി, റിമൂവ് ബാൻ ഓൺ ചിന്മയി തുടങ്ങിയ ഹാഷ്ടാഗുകൾ ട്രെൻഡായി.


ദീ എന്ന ഗായിക മനോഹരമായി തന്നെ പാടിയിരുന്നു. ദീയുടെ ചെറുപ്പം നിറഞ്ഞ ശബ്ദത്തിലെ ഫോക് ടച്ചും വിഷാദ ശ്രുതിയും പാട്ടിനെ വേറിട്ടതാക്കുന്നുണ്ട്. അതേസമയം ചിന്മയിയുടെ ആലാപനത്തിലെ ക്ലാസിക് ടച്ച് പാട്ടിനെ മറ്റൊരു തലത്തിലേക്ക് കൂടി ഉയർത്തി. ഇത്തിരി ഖവാലി ടച്ചിലാണ് പിന്നണിയും കോറസും. മലയാളത്തിലേക്ക് വരുമ്പോൾ അത് ഹിന്ദുസ്ഥാനി ധാരയിലെ പഴയ പാട്ടുകളെ ഓർമ്മപ്പെടുത്തും.


ആരാണ് ചിന്മയിയുടെ ശബ്ദത്തെ ഞെരിച്ചത് എന്ന ചോദ്യം തമഴകം മുഴുവൻ അലയടിക്കുകയാണ്. ഉത്തരം പറയേണ്ടി വന്നാൽ ചിലർക്ക് അവരെ നാണം കെടുത്തുന്ന ചില കഥകളും പറയേണ്ടി വരും. ഓർക്കേണ്ടി വരും.





ആരാണ് ചിന്മയിയെ വിലക്കിയത്


വരുടെ തന്നെ വാക്കുകളിൽ- “സൗത്ത് ഇന്ത്യൻ സിനി ടെലിവിഷൻ ആർട്ടിസ്റ്റ്സ്  ആൻഡ് ഡബ്ബിങ് ആർട്ടിസ്റ്റ്സ് യൂണിയൻ പ്രസിഡന്റ് രാധ രവിക്കെതിരെയും ഗാനരചയിതാവ് വൈരമുത്തുവിനെതിരെയും 2018ൽ ശബ്‌ദിച്ചതാണ് എന്റെ ജീവിതം സങ്കീർണമാക്കിയത്. എനിക്കുണ്ടായ മോശം അനുഭവങ്ങളാണ് തുറന്നു പറഞ്ഞത്. തുടർന്നാണ് അപ്രഖ്യാപിത വിലക്ക് ഉണ്ടായത്. പതിനാറു വർഷത്തിനിടയിൽ 250 ഗാനങ്ങൾ പാടിയ ഞാൻ കഴിഞ്ഞ 7-8 വർഷത്തിൽ പാടിയത് വെറും 41 പാട്ടുകൾ. വിരലിൽ എണ്ണാവുന്ന സിനിമകൾ മാത്രം ഡബ്ബ് ചെയ്തു. 90 രൂപ അടച്ചില്ലെന്ന ന്യായം പറഞ്ഞ് യൂണിയനിൽനിന്ന് എന്നെ പുറത്താക്കി.


അവസരം തരാൻ താൽപര്യമുണ്ടായിരുന്നവരെ യൂണിയനിലെ ആളുകൾ ഭീഷണിപ്പെടുത്തി. ഞാൻ വളർന്ന ഇടം തന്നെ എന്റെ ഉപജീവനം തടയാനും സ്വഭാവത്തെ ഇല്ലായ്മ ചെയ്യാനും കൂട്ട് നിന്നു.”


കണ്ണത്തിൽ മുത്തമിട്ടാൽ എന്ന ചിത്രത്തിലെ ഒരു ദൈവം തന്ത പൂവേ എന്ന ഗാനം എ.ആർ. റഹ്മാൻ 15-ാം വയസ്സിൽ ചിന്മയിക്ക് നൽകിയപ്പോഴാണ് ആദ്യമായി അവർ പ്രശസ്തി നേടിയത്. തേരേ ബിന (ഗുരു), തിത്‌ലി (ചെന്നൈ എക്സ്പ്രസ്) തുടങ്ങിയ പാട്ടുകൾ ഹിറ്റ്. തൃഷ കൃഷ്ണൻ, സാമന്ത റൂത്ത് പ്രഭു തുടങ്ങിയ താരങ്ങൾക്ക് ഡബ്ബിംഗ് ആർട്ടിസ്റ്റായി ശബ്ദം നൽകി.


“ഇന്നെല്ലാവരും എന്നെ ഉരുക്കുവനിതയെന്നു വിളിക്കുന്നു. പക്ഷേ, സമൂഹത്തിന്റെ അപചയമാണ് ഞാൻ അനുഭവിച്ച വേദനകളെന്ന് ആരും തിരിച്ചറിഞ്ഞില്ല. പുരോഗമനം പ്രസംഗിക്കുന്ന, ഫെമിനിസം മുന്നിൽ അണിയുന്ന ആളുകൾ തന്നെ എന്നെ അപമാനിക്കാൻ മുന്നിൽ നിന്നു. ഗോവിന്ദ് വസന്ത, ലോകേഷ് കനകരാജ്, പി.എസ്.മിത്രൻ തുടങ്ങിയ കുറച്ചു പേരെങ്കിലും അവസരം തന്നത് മാത്രമാണ് എൻ്റെ ശബ്ദം തുടച്ചു നീക്കപ്പെടാതെ കാത്തത്....”


ചിന്മയി പുതു തരംഗം തീർത്തതോടെ ഗാനരചയിതാവും ഇളയരാജയുടെ സഹോദരനുമായ ഗംഗൈ അമരൻ ശക്തമായ പ്രതികരണവുമായി രംഗത്ത് വന്നു. അനീതി തുറന്നുകാട്ടുന്ന ഒരു സ്ത്രീക്കൊപ്പം നിൽക്കേണ്ടത് പ്രധാനമാണെന്ന് ഗംഗൈ അമരൻ ഓർമ്മപ്പെടുത്തി.


"ഒരു സ്ത്രീ തനിക്ക് സംഭവിക്കുന്ന അനീതിയെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ, നമ്മൾ അവളോടൊപ്പം നിൽക്കണം. അങ്ങനെ ചെയ്യാത്തവരെയും ആ മനുഷ്യനെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ പാർട്ടികളെയും ഞാൻ അപലപിക്കുന്നു. ഞങ്ങൾ സുഹൃത്തുക്കളാണെന്ന് കരുതി. അദ്ദേഹം തെറ്റ് ചെയ്യുമ്പോൾ ചോദ്യം ചെയ്യാൻ പാടില്ല എന്നതിനർത്ഥമില്ല. അദ്ദേഹം എന്റെ സുഹൃത്താണെന്ന് കരുതി അദ്ദേഹത്തിനെതിരെ സംസാരിക്കരുതെന്ന് എനിക്ക് ചിന്മയിയോട് പറയാൻ കഴിയുമോ? അദ്ദേഹം ഒരു നല്ല കവിയാണ്, അതിൽ സംശയമില്ല, പക്ഷേ അദ്ദേഹം നല്ല മനുഷ്യനല്ല." - ഗംഗൈ അമരൻ.


dhee singer


ദീയെ കുറിച്ച് മികച്ച അഭിപ്രായമാണ് ചിന്മയി പങ്കുവെച്ചത്. തന്നെയും ശ്രേയാ ഘോഷാലിനെയും അവൾ മറികടക്കും എന്നാണ് പ്രവചിച്ച് തകർത്തത്. ഒരു പാട്ടിന്റെ പേരിൽ തങ്ങളെ തമ്മിൽ യുദ്ധത്തിലാക്കാൻ നോക്കണ്ട എന്നും പ്രതികരിച്ചു.


'എൻജോയ് എൻജാമി' 'റൗഡി ബേബി' എന്നിങ്ങനെ ദീ തീർത്ത ഹിറ്റുകൾ ന്യൂ ജെൻ തരംഗമാണ്. ഇപ്പോൾ തന്റെ പുതിയ ആൽബമായ ജാക്ക്ഫ്രൂട്ടിലൂടെ പാശ്ചാത്യ പോപ്പ് മേഖലയിലേക്ക് ചുവടുവെക്കുകയാണ്. ശ്രീലങ്കൻ പിതാവിനും ഇന്ത്യൻ അമ്മയ്ക്കും ജനിച്ച് ഓസ്‌ട്രേലിയയിൽ വളർന്ന ദീ സവിശേഷമായ സംഗീത ഐഡന്റിറ്റി രൂപപ്പെടുത്തുന്നതിനായി തന്റെ വൈവിധ്യമാർന്ന സാംസ്കാരിക അനുഭവങ്ങൾ സംയോജിപ്പിക്കുന്നു. അവൾ ഇന്ത്യൻ സിനിമാ ഗാനങ്ങളിൽ വലിയ ബ്രെയിക്കുകൾ നൽകിയ തമിഴിന് പുതിയ നക്ഷത്ര പ്രതീക്ഷയാണ്. ചിന്മയിയുമായി അവർ നല്ല ചങ്ങാത്തത്തിലാണ്.


ചിന്മയി ഇപ്പോഴും സ്ത്രീ അവകാശ പോരാട്ടങ്ങളിലെ ശക്തമായ ശബ്ദമാണ്. ചെന്നൈയിൽ ഡീപ് സ്കിൻ ഡയലോഗ്സ് എന്ന സ്കിൻ ക്ലിനിക്കും നടത്തിയാണ് അവർ കുടുംബവുമായി മുന്നോട്ട് പോയിരുന്നത്.


വൈറലായിട്ടും തഗ് ലൈഫിൽ നിന്ന് പാട്ട് കട്ടായി


ണിരത്നത്തിന്റെ തഗ് ലൈഫിന്റെ അവസാന പതിപ്പിൽ നിന്ന് "മുത്ത മഴൈ" എന്ന ഗാനം ഒഴിവാക്കിയത് ആരാധകരിലും സിനിമാ മേഖലയിലുള്ളവരിലും വ്യാപകമായ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കയാണ്. എ.ആർ. റഹ്മാൻ സംഗീതം നൽകി, ദീ ആലപിച്ച ഈ ഗാനം ചിത്രത്തിന്റെ പ്രമോഷണൽ ഉള്ളടക്കത്തിലും ഓഡിയോ ലോഞ്ചിലും പ്രധാനമായും ഇടം നേടിയതാണ്. സിനിമയിൽ ഈ ഗാനം പ്രത്യക്ഷപ്പെടുമെന്ന് പ്രതീക്ഷിച്ചു. പ്രേക്ഷകർ ഏറ്റെടുത്തു എങ്കിലും പാട്ട് സിനിമയിൽ പ്രത്യക്ഷത നേടിയില്ല.


തഗ് ലൈഫിൽ ശക്തിവേൽ (കമൽ ഹാസൻ) അപ്രത്യക്ഷനായതിനുശേഷം ഇന്ദ്രാണിയുടെ (തൃഷ) കഥാപാത്രത്തിന് വേണ്ടിയുള്ളതായാണ് ഈ ഗാനം കരുതപ്പെടുന്നത്.


kamal trisha


മലും തൃഷയും തമ്മിലുള്ള ഒരു പ്രണയബന്ധത്തെ ലിറിക്കലായി ആഖ്യാനം ചെയ്യുന്നു. ശക്തിവേൽ മരിച്ചുവെന്നും തിരിച്ചുവരില്ലെന്നും അമരൻ (സിലംബരശൻ) ഇന്ദ്രാണിയോട് പറഞ്ഞതിനുശേഷം, അവൾ അമരനൊപ്പം തന്നെ തുടരാൻ നിർബന്ധിതയാകുന്നു. അതേസമയം, ഇന്ദ്രാണി ശക്തിവേലിനെ മിസ്സ് ചെയ്യുന്നു, മുത്ത മഴൈ വൈകാരികമായി യോജിക്കുന്നത് ഇവിടെയാണ്. ഒരു ചെറിയ ഹമ്മിംഗ് പതിപ്പ് ഒഴികെ ഗാനം പൂർണ്ണമായും സിനിമയിൽ നിന്നും നീക്കം ചെയ്തു.





deshabhimani section

Related News

View More
0 comments
Sort by

Home