പ്രവാസ ജീവിതത്തിന് ബ്രേക്ക്; റോയി തോമസ് സിനിമയിലെ തിരക്കിലാണ്

roy thomas
വെബ് ഡെസ്ക്

Published on Jul 19, 2025, 04:13 PM | 1 min read

തിരുവനന്തപുരം: ഹിറ്റു ചിത്രങ്ങളിൽ ഇടം തേടി മലയാളസിനിമയിൽ ശ്രദ്ധേയനാവുകയാണ് പ്രവാസി മലയാളി റോയി തോമസ്. രേഖാചിത്രം, മഹാറാണി, മുംബൈ ടാക്കീസ്, ഓട്ടംതുള്ളൽ തുടങ്ങി ഒട്ടേറെ സിനിമകളിൽ ശ്രദ്ധേയമായ വേഷം ഇതിനകം ചെയ്തു കഴിഞ്ഞു.


കുട്ടിക്കാലം മുതലേ നാടകത്തോടും, സിനിമയോടുമുള്ള പാഷനാണ് റോയിയെ സിനിമയിലേക്ക് എത്തിച്ചത്. ആലുവ കൊടികുത്തിമല സ്വദേശിയായ റോയി 2016 മുതൽ സിനിമയിലുണ്ട്. ഇതിനിടെ ജോലിയുടെ ഭാഗമായി ഓസ്ട്രേലിയയിലേക്ക് പോയി. അവിടെ നേഴ്സായി പ്രവർത്തിച്ചുവരുകയാണ്. ഓസ്ട്രേലിയയിൽ സ്ഥിരതാമസമായ റോയി അവിടത്തെ പൗരത്വവും സ്വീകരിച്ചിട്ടുണ്ട്. എന്നാൽ സിനിമയിൽ തിരക്കായതോടെ ഓസ്ട്രേലിയൻ ജീവിതത്തിന് ബ്രേക്ക് നൽകി അദ്ദേഹം സിനിമയിൽ സജീവമായിരിക്കുകയായിരുന്നു.


roy thomas


സിനിമയോടുളള ഇഷ്ടമാണ് തന്നെ മറ്റെല്ലാ തിരക്കുകളും മാറ്റിവെച്ച് ഇവിടെ തുടരാൻ പ്രേരിപ്പിക്കുന്നതെന്ന് റോയി തോമസ് പറഞ്ഞു. വർഷങ്ങളായി ചലച്ചിത്ര നാടക രംഗത്ത് പ്രവർത്തിച്ചുവരുന്നതിനാൽ ധാരാളം സുഹൃത്തുക്കൾ സിനിമയിലുണ്ട്. അതുകൊണ്ടുതന്നെ പുതിയ ചിത്രങ്ങളിലൊക്കെ അവസരം കിട്ടുന്നുണ്ട്. ചെറിയ വേഷങ്ങളാണെങ്കിലും പ്രേക്ഷകരുടെ മനസിൽ ഇടം തേടുന്ന കഥാപാത്രങ്ങൾ ചെയ്യാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നും റോയി പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home