പൈങ്കിളിയും പ്രാവിൻകൂട് ഷാപ്പും ഒടിടിയിലേക്ക്

കൊച്ചി : മലയാളത്തിൽ നിന്ന് നിരവധി ചിത്രങ്ങളാണ് ഈയാഴ്ച ഒടിടി റിലീസിനൊരുങ്ങുന്നത്. സൗബിനും ബേസിലും ഒന്നിച്ച പ്രാവിൻകൂട് ഷാപ്പ്, സജിൻ ഗോപുവിന്റെ പൈങ്കിളി തുടങ്ങിയ ചിത്രങ്ങൾ ഈയാഴ്ച ഒടിടിയിലെത്തും.
1. പ്രാവിൻകൂട് ഷാപ്പ്
അൻവർ റഷീദ് എൻറർടെയ്ൻമെന്റ്സിന്റെ ബാനറിൽ അൻവർ റഷീദ് നിർമ്മിച്ച് നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് പ്രാവിൻകൂട് ഷാപ്പ്. ചിത്രം ഏപ്രിൽ 11 മുതൽ ഒടിടിയിലെത്തും. സോണി ലിവിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ഒരു കള്ള് ഷാപ്പിനെ ചുറ്റിപ്പറ്റി നടക്കുന്ന കുറ്റകൃത്യവും തുടർന്ന് നടക്കുന്ന കേസന്വേഷണവുമൊക്കെ ഉൾപ്പെട്ട് ഡാർക്ക് ഹ്യൂമർ പശ്ചാത്തലത്തിൽ പുറത്തിറങ്ങിയ ചിത്രത്തിൽ സൗബിൻ ഷാഹിർ, ബേസിൽ ജോസഫ്, ചെമ്പൻ വിനോദ് ജോസ്, ചാന്ദ്നി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായെത്തിയത്. ഷൈജു ഖാലിദാണ് ഛായാഗ്രഹണം. ഗാനരചന: മുഹ്‍സിൻ പരാരി.
2. പൈങ്കിളി
സജിൻ ഗോപു, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നടൻ ശ്രീജിത്ത് ബാബു സംവിധാനം ചെയ്ത ചിത്രമാണ് പൈങ്കിളി. ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിൻറേയും അർബൻ ആനിമലിൻറേയും ബാനറിൽ ഫഹദ് ഫാസിൽ, ജിതു മാധവൻ എന്നിവർ ചേർന്ന് നിർമിച്ച ചിത്രം ഏപ്രിൽ 11 മുതൽ ഒടിടിയിൽ സ്ട്രീം ചെയ്യും. മനോരമ മാക്സ് വഴിയാണ് ചിത്രം കാണാൻ സാധിക്കുക. സൂപ്പർ ഹിറ്റ് ചിത്രങ്ങളായ 'രോമാഞ്ചം', 'ആവേശം' എന്നീ ചിത്രങ്ങളുടെ സംവിധായകനായ ജിതു മാധവൻ രചന നിർവഹിച്ച പൈങ്കിളിയിൽ ചന്തു സലീംകുമാർ, അബു സലിം, ജിസ്മ വിമൽ, ലിജോ ജോസ് പെല്ലിശ്ശേരി, റിയാസ് ഖാൻ, അശ്വതി ബി, അമ്പിളി അയ്യപ്പൻ, പ്രമോദ് ഉപ്പു, അല്ലുപ്പൻ, ശാരദാമ്മ, വിജയ് ജേക്കബ്, ദേവനന്ദ, ദീപു പണിക്കർ, സുനിത ജോയ്, ജൂഡ്സൺ, അജയ്, സുലേഖ, പ്രണവ് യേശുദാസ്, ഷിബുകുട്ടൻ, അരവിന്ദ്, പുരുഷോത്തമൻ, നിഖിൽ, സുകുമാരൻ തുടങ്ങിയ താരനിരയുമുണ്ട്.
3. ദാവീദ്
ആന്റണി വർഗീസ് പെപ്പെ നായകയ ചിത്രം ദാവീദ് ഏപ്രിൽ 11 മുതൽ ഒടിടിയിലെത്തും. സീ 5ലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ആന്റണി പെപ്പെ ബോക്സിങ് താരമായാണ് ചിത്രത്തിലെത്തുന്നത്. ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ദീപു രാജീവും സംവിധായകനും ചേർന്നാണ്.
സെഞ്ച്വറി മാക്സ്, ജോൺ & മേരി പ്രൊഡക്ഷൻസ്, പനോരമ സ്റ്റുഡിയോസ്, എബി എബ്രഹാം, ടോ ജോസഫ് എന്നിവരാണ് ചിത്രത്തിന്റെ നിർമാണം. ലിജോ മോൾ, സൈജു കുറുപ്പ്, വിജയരാഘവൻ, കിച്ചു ടെലസ്, ജെസ് കുക്കു എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനതാരങ്ങളെ അവതരിപ്പിക്കുന്നത്.









0 comments