ഈ ആഴ്ച ഒടിടിയിൽ എത്തുന്ന സൂപ്പർ ഹിറ്റ് ചിത്രങ്ങളറിയാം

കൊച്ചി: സൂപ്പർ സ്റ്റാർ രജനീകാന്ത് നായകനായെത്തിയ പുത്തൻ ചിത്രം കൂലിയിൽ തുടങ്ങി മലയാളത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഒരുപിടി നല്ല ചിത്രങ്ങൾ ഈ ആഴ്ച ഒടിടിയിലെത്തും. ഈ വർഷത്തെ താര ചിത്രങ്ങളിലൊന്നായിരുന്നു രജനികാന്ത്- ലോകേഷ് കൂട്ടുകെട്ടിന്റെ കൂലി. രജനീകാന്തിന് പുറമേ നാഗാർജുന, ആമിർ ഖാൻ, ഉപേന്ദ്ര, ശ്രുതി ഹാസൻ, സൗബിൻ ഷാഹിർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ആമസോൺ പ്രൈമിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.
ബോളിവുഡിൽ ഈ വർഷം സൈലന്റായെത്തി സൂപ്പർ ഹിറ്റായി മാറിയ ചിത്രമാണ് സൈയാര. അനീത് പദ്ദ എന്ന പുതുമുഖ നായികയാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. പ്രണയവും സംഗീതവും ചേര്‍ന്ന ഒരു ഹൃദയഹാരിയായ പ്രണയ കഥയാണ് പറയുന്നത്. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. നെറ്റ്ഫ്ലിക്സിലൂടെ സെപ്തംബർ 12 ന് ചിത്രമെത്തും.
ഷൈൻ ടോം ചാക്കോ, കതിർ, ഹക്കിം ഷാ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം സി ജോസഫ് രചനയും സംവിധാനവും നിർവഹിച്ച സസ്പെൻസ് ഡ്രാമ ചിത്രമാണ് 'മീശ'. യൂണികോൺ മൂവീസിന്റെ ബാനറിൽ സജീർ ഗഫൂർ നിർമ്മിച്ച ചിത്രം മനോരമ മാക്സിലൂടെയാണ് ഒടിടിയിലെത്തുന്നത്. സെപ്റ്റംബർ 12 മുതൽ സ്ട്രീമിങ് ആരംഭിക്കും.
ആസിഫ് അലി നായകനായെത്തി മികച്ച നിരൂപക പ്രശംസ നേടിയ ചിത്രമാണ് സർക്കീട്ട്. തമർ ആണ് സംവിധാനം. മനോരമ മാക്സിലൂടെ സെപ്തംബർ 26നാണ് ചിത്രം സ്ട്രീമിങ്ങിനെത്തുക.
റെനീഷ് യൂസഫ് സംവിധാനം ചെയ്ത് ജൂണിൽ തിയറ്ററുകളിലെത്തിയ ചിത്രമാണ് തേറ്റ. അമീർ നിയാസ് ആണ് ചിത്രത്തിൽ നായകനായെത്തുന്നത്. പൂർണമായും വനത്തിൽ ചിത്രീകരിച്ചിരിക്കുന്ന സർവൈവൽ ത്രില്ലറാണ് തേറ്റ. ചിത്രം മനോരമ മാക്സിലൂടെ പ്രേക്ഷകർക്ക് കാണാനാകും.









0 comments