ഓസ്കാറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ഹോംബൗണ്ട്

ന്യൂഡൽഹി: 2026 ലെ ഓസ്‌കാറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ഹിന്ദി ചിത്രം ഹോംബൗണ്ട് തിരഞ്ഞെടുക്കപ്പെട്ടു. ചിത്രത്തിലെ പ്രധാന അഭിനേതാക്കളായ ഇഷാൻ ഖട്ടർ, ജാൻവി കപൂർ, വിശാൽ ജെത്വ എന്നിവർ സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 2020-ൽ ബഷാരത് പീർ ന്യൂയോർക്ക് ടൈംസിൽ എഴുതിയ ലേഖനത്തെ അടിസ്ഥാനമാക്കി നീരജ് ഗയ്‌വാൻ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഹോംബൗണ്ട്.
ഇഷാൻ ഖട്ടർ, വിശാൽ ജെത്വ, ജാൻവി കപൂർ എന്നിവർ അഭിനയിക്കുന്ന ഈ ചിത്രം ദേശീയ പൊലീസ് പരീക്ഷയിൽ വിജയിക്കാൻ ശ്രമിക്കുന്ന രണ്ട് ബാല്യകാല സുഹൃത്തുക്കളുടെ കഥ പറയുന്നു. 2025-ലെ കാൻ ഫിലിം ഫെസ്റ്റിവലിന്റെ അൺ സെർട്ടെയ്ൻ റിഗാർഡ് വിഭാഗത്തിൽ ഈ ചിത്രത്തിന്റെ വേൾഡ് പ്രീമിയർ നടന്നു. സെപ്തംബർ 26 ന് ചിത്രം ഇന്ത്യയിലെ തിയേറ്ററുകളിൽ റിലീസ് ചെയ്യും. നെറ്റ്ഫ്ലിക്സിനാണ് ഒടിടി സ്ട്രീമിംങ് അവകാശം.









0 comments