നിവിൻ പോളിയുടെ വെബ് സീരീസ്: 'ഫാർമ' പ്രൊമോ എത്തി

pharma
വെബ് ഡെസ്ക്

Published on Nov 26, 2025, 01:15 PM | 1 min read

കൊച്ചി: നിവിൻ പോളി ആരാധകർ ഏറെക്കാലമായി കാത്തിരുന്ന വെബ് സീരീസ് ആണ് ഫാർമ. കഴിഞ്ഞ ദിവസം ഇതിന്റെ പ്രൊമോ പുറത്തുവന്നു. നിവിൻ ആദ്യമായി അഭിനയിക്കുന്ന വെബ് സീരീസ് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 'ഫൈനൽസ്' എന്ന ചിത്രത്തിന് ശേഷം പി ആർ അരുൺ ഒരുക്കുന്ന പ്രോജെക്ട് ആണിത്.


നിവിന്റെ കഥാപാത്രം മരുന്നിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് പ്രേക്ഷകരോട് പറയുന്ന വീഡിയോയാണ് ഇപ്പോൾ പ്രൊമോയിലൂടെ പുറത്ത് വന്നിരിക്കുന്നത്. ജിയോ ഹോട്ട്സ്റ്റാറിലൂടെ ഉടൻ തന്നെ സ്ട്രീമിംങ് ആരംഭിക്കും.





തീയ്യതി പുറത്തുവന്നിട്ടില്ല. സിരീസില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബോളിവുഡ് താരം രജിത് കപൂര്‍ ആണ്. ശ്യാമപ്രസാദിന്‍റെ അഗ്നിസാക്ഷിക്ക് ശേഷം രജിത് വീണ്ടും മലയാളത്തിലേക്ക് എത്തുന്നതും ഫാർമയിലൂടെയാണ്. നരേൻ, വീണ നന്ദകുമാർ, ശ്രുതി രാമചന്ദ്രൻ, മുത്തുമണി, അലക്സാണ്ടർ പ്രശാന്ത് എന്നിവരും സീരിസിന്റെ ഭാഗമാകുന്നു.


സീരിസിന്റെ വേൾഡ് പ്രീമിയർ കഴിഞ്ഞ വർഷം ഗോവയിൽ നടന്ന 55ാമത് ഇന്റർനാഷണൽ ഫിലിം ഓഫ് ഇന്ത്യയിൽ നടന്നിരുന്നു. മൂവി മിൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ കൃഷ്ണൻ സേതുകുമാറാണ് നിർമാണം. അഭിനന്ദന്‍ രാമാനുജം ഛായാഗ്രഹണം.സംഗീതം ജേക്സ് ബിജോയ് എഡിറ്റിങ് ശ്രീജിത് സാരംഗ്. മേക്ക് അപ്പ് : സുധി കട്ടപ്പന ചീഫ് അസ്സോസിയേറ് ഡയറക്ടർ : സാഗർ, കാസ്റ്റിങ്: വിവേക് അനിരുദ്ധ്.




















deshabhimani section

Related News

View More
0 comments
Sort by

Home