ജനപ്രിയ നടൻമാർ: പട്ടികയിൽ ഒന്നാമത് പ്രഭാസ്, ആദ്യ പത്തിൽ തെന്നിന്ത്യൻ ആധിപത്യം

മുംബൈ : രാജ്യത്തെ ജനപ്രിയ നടൻമാരുടെ പട്ടികയിൽ തെന്നിന്ത്യൻ താരങ്ങളുടെ ആധിപത്യം. ഓർമാക്സ് മീഡിയ പുറത്തുവിട്ട 2025 മാർച്ചിലെ പട്ടികയിൽ ആദ്യ പത്തിൽ ഏഴും തെന്നിന്ത്യൻ താരങ്ങളാണ്. പ്രഭാസാണ് പട്ടികയിൽ ഒന്നാമത്. കൽക്കിയുടെ വിജയത്തിനു ശേഷം പ്രഭാസ് താരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തുകയാണ്. സൂപ്പർ താരം വിജയ്‍യാണ് രണ്ടാം സ്ഥാനത്ത്. അല്ലു അർജുനാണ് പട്ടികയിൽ മൂന്നാമതെത്തിയത്. പട്ടികയിലെ ആദ്യ മൂന്നിൽ നിന്ന് ബോളിവുഡ് സൂപ്പർ താരം ഷാറൂഖ് ഖാൻ പിന്തള്ളപ്പെട്ടു. നാലാമതാണ് നിലവിൽ ഷാറൂഖ്.
അഞ്ചു മുതൽ എട്ടുവരെ സ്ഥാനങ്ങളിലും തെന്നിന്ത്യൻ താരങ്ങളുടെ ആധിപത്യമാണ്. മഹേഷ് ബാബു (5), അജിത്ത് (6) ജൂനിയർ എൻടിആർ (7), റാംചരൺ (8) എന്നിങ്ങനെയാണ് തെന്നിന്ത്യൻ നടൻമാരുടെ സ്ഥാനം. ഒമ്പതാം സ്ഥാനത്ത് സൽമാൻ ഖാനും പത്താം സ്ഥാനത്ത് അക്ഷയ് കുമാറുമാണുള്ളത്.
മുമ്പ് ഓർമാക്സ് മീഡിയ പുറത്തുവിട്ട നടിമാരുടെ പട്ടികയിലും തെന്നിന്ത്യൻ താരങ്ങളുടെ ആധിപത്യമായിരുന്നു. സാമന്തയായിരുന്നു ഒന്നാം സ്ഥാനത്ത്. നടൻമാരുടേതു പോലെ തന്നെ മൂന്ന് ബോളിവുഡ് താരങ്ങൾ മാത്രമാണ് നടിമാരുടെ ലിസ്റ്റിലും ആദ്യ പത്തിലെത്തിയത്. ആലിയ ഭട്ട് രണ്ടാമതും ദീപിക പദുക്കോൺ മൂന്നാമതുമെത്തിയ പട്ടികയിൽ കാജൽ അഗർവാൾ (4), രശ്മിക മന്ദാന (5), സായ് പല്ലവി (6), തൃഷ (7), നയൻതാര (8), അനുഷ്ക ഷെട്ടി (9), കത്രീന കൈഫ് (10) എന്നിവരും ഇടം നേടി.









0 comments