മംഗലശ്ശേരി നീലകണ്ഠനും കാർത്തികേയനും വീണ്ടുമെത്തുന്നു; ദൃശ്യമികവോടെ രാവണപ്രഭു ടീസർ

ravanaprabhu
വെബ് ഡെസ്ക്

Published on Sep 06, 2025, 10:19 AM | 1 min read

തിരുവനന്തപുരം: മലയാളി പ്രേക്ഷകരെ രസിപ്പിച്ച മംഗലശ്ശേരി നീലകണ്ഠനും, മകൻ കാർത്തികേയനും ദൃശ്യമികവോടെ വീണ്ടുമെത്തുന്നു. രാവണപ്രഭുവിന്റെ 4k പതിപ്പ് ഉടൻ തീയേറ്ററുകളിലെത്തും. രഞ്ജിത്തിൻ്റെ തിരക്കഥയിൽ ഐ വിശശി സംവിധാനം ചെയ്ത ദേവാസുത്തിൻ്റെ തുടർച്ചയെന്നോളം രഞ്ജിത്ത് തന്നെ തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രമാണ് രാവണ പ്രഭു.


ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച ചിത്രം മാറ്റിനി നൗ ആണ് 4k അറ്റ്മോസിൽ പ്രേഷകർക്കു മുന്നിലെത്തിക്കുന്നത്. ചിത്രത്തിൻ്റെ ഒഫീഷ്യൽ ടീസർ തിരുവോണ ദിവസം മോഹൻലാലിൻ്റെയും, ആൻ്റണി പെരുമ്പാവൂരിൻ്റെയും ഒഫീഷ്യൽ പേജിലൂടെ പുറത്തുവിട്ടു.



മോഹൻലാൽ ഡബിൾ റോളിൽ എത്തുന്ന ഈ ചിത്രത്തിൽ നെപ്പോളിയൻ, സിദ്ദിഖ്, രതീഷ്, സായ് കുമാർ, ഇന്നസൻ്റ്, വസുന്ധരാ ദാസ്, രേവതി, ഭീമൻ രഘു, അഗസ്റ്റിൻ, രാമു, മണിയൻപിള്ള രാജു തുടങ്ങിയ വലിയ താരനിര തന്നെ അണിനിരക്കുന്നു. സുരേഷ് പീറ്റേഴ്സിൻ്റേതാണു സംഗീതം. ഗാനങ്ങൾ- ഗിരീഷ് പുത്തഞ്ചേരി. ഛായാഗ്രഹണം- പി സുകുമാർ.



deshabhimani section

Related News

View More
0 comments
Sort by

Home