'ഒരു കാലം തിരികെ വരും, താനേ കഥ തുടരും'... വിജയ് സേതുപതിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് മോഹൻലാൽ

തിയറ്ററുകളിൽ തരംഗം തീർത്ത് മുന്നേറുന്ന ഏറ്റവും പുതിയ മോഹൻലാൽ ചിത്രമാണ് തുടരും. ചിത്രത്തിലെ മോഹൻലാലിന്റെ മാസ്മരിക പ്രകടനത്തിനൊപ്പം സംഗീതവും ഏറെ ഹിറ്റായിരുന്നു. അവസാനമായി പുറത്തിറങ്ങിയ കൊണ്ടാട്ടം എന്ന ഗാനവും വൈറലായിരുന്നു. ഇപ്പോൾ ചിത്രത്തിലെ കഥ തുടരും എന്ന ഗാനത്തിലെ വരികൾക്കൊപ്പം വിജയ് സേതുപതിയുമൊത്തുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് മോഹൻലാൽ.
ഒരു കാലം തിരികെ വരും
ചെറുതൂവൽ ചിരി പകരും
തലോടും താനേ കഥ തുടരും...
എന്ന വരികൾക്കൊപ്പമാണ് വിജയ് സേതുപതിക്കും ഭാരതി രാജയ്ക്കുമൊപ്പമുള്ള ചിത്രം മോഹൻലാൽ പങ്കുവച്ചത്. സിനിമയുടെ ടൈറ്റിൽ സോങ്ങിൽ മോഹൻലാലിന്റെ പഴയ ചിത്രങ്ങളും വിജയ് സേതുപതിയോടൊത്തുള്ള ചിത്രങ്ങളും പങ്കുവച്ചിരുന്നു. ഇതിലെ ഒരു ചിത്രമാണ് മോഹൻലാൽ പങ്കുവച്ചത്. ചിത്രം ഏറെ വൈറലായി.
തരുൺ മൂർത്തിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ തുടരും മോഹൻലാലിന്റെ കരിയറിലെ 360ാമത്തെ സിനിമയാണ്. മോഹൻലാൽ- ശോഭന കോംബോ 20 വർഷത്തിന് ശേഷം ഒന്നിച്ച ചിത്രം കൂടിയാണ് തുടരും. ചിത്രത്തിൽ ടാക്സി ഡ്രൈവറായാണ് മോഹൻലാൽ വേഷമിട്ടത്. ഓപ്പറേഷൻ ജാവ', 'സൗദി വെള്ളക്ക' എന്നീ ചിത്രങ്ങൾക്കു ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രം രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്ത് ആണ് നിർമിച്ചത്. ഹരിനാരായണന്റെ വരികൾക്ക് ജേക്‌സ് ബിജോയ്‍യാണ് സംഗീതം പകർന്നത്. ആഗോള ബോക്സ് ഓഫീസിൽ 200 കോടി ക്ലബ്ബിലെത്തിയ ചിത്രം തിയറ്ററുകളിൽ നിറഞ്ഞ പ്രദർശനം തുടരുകയാണ്.









0 comments