Deshabhimani

പുതിയ സംവിധായകർക്ക്‌ പുതിയതെന്തോ പറയാനുണ്ടാകും: മമ്മൂട്ടി

mammootty
വെബ് ഡെസ്ക്

Published on Apr 09, 2025, 06:16 PM | 1 min read

കൊച്ചി: പുതിയ ഓരോ സംവിധായർക്കും പുതിയതെന്തോ പറയാനുണ്ടാകും എന്ന്‌ മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടി. ബസൂക്ക സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിലായിരുന്നു മമ്മൂട്ടി പുതിയ സംവിധായകരെ കുറിച്ച്‌ സംസാരിച്ചത്‌.


നവാഗത സംവിധായകനായ ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന സിനിമയാണ്‌ ബസൂക്ക. ‘വീണ്ടും ഒരു നവാഗത സംവിധായകനോടൊപ്പം ഞാൻ എത്തുകയാണ്’ എന്ന്‌ തുടക്കത്തോടെയാണ്‌ നടന്റെ പോസ്റ്റ്‌ ആരംഭിക്കുന്നത്‌.


പോസ്റ്റിന്റെ പൂർണരൂപം


പ്രിയമുള്ളവരെ...

വീണ്ടും ഒരു നവാഗത സംവിധായകനോടൊപ്പം ഞാൻ എത്തുകയാണ്.

‘ഡിനോ ഡെന്നിസ്’ അദ്ദേഹം തന്നെയാണ് കഥയും, തിരക്കഥയും...

ഏപ്രിൽ 10ന് (നാളെ) 'ബസൂക്ക' തിയേറ്ററുകളിൽ എത്തും..

ഗെയിമിംഗ് പ്രമേയമായതും വളരെ പുതുമ തോന്നിയതും ആയ കഥ; ആദ്യ കേൾവിയിൽ തന്നെ എനിക്ക് ഇഷ്ടപ്പെട്ടു..

അത് സിനിമയായി പരിണമിച്ചു.

ഇനി നിങ്ങൾക്കാണ് ഇഷ്ടപ്പെടേണ്ടത്...

എപ്പോഴും പറയാറുള്ളത് പോലെ.. പുതിയ ഓരോ സംവിധായകർക്കും പുതിയതെന്തോ പറയാനുണ്ടാകും...

അതിനൊപ്പം

ഞാനും

നിങ്ങളും

നമ്മളും...

സ്നേഹപൂർവ്വം

മമ്മൂട്ടി





deshabhimani section

Related News

View More
0 comments
Sort by

Home