'ലോക'യുടെ ലോകത്തേക്ക് ഒടിയനും ചാത്തനും; പോസ്റ്റർ പുറത്ത്

റെക്കോർഡുകൾ തകർത്ത് ഹിറ്റിലേക്ക് കുതിക്കുന്ന സൂപ്പർ നായിക ചിത്രം ലോക: ചാപ്റ്റർ വൺ ചന്ദ്രയുടെ പുതിയ അപ്ഡേറ്റ്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ ഒടിയന്റെയും ചാത്തന്റെയും ക്യാരക്ടർ പോസ്റ്ററുകളാണ് പുറത്തുവിട്ടത്. ചാർലി എന്ന കഥാപാത്രമായി ദുൽഖർ സൽമാനും മൈക്കിളായി ടൊവിനോ തോമസുമാണ് ചിത്രത്തിലെത്തുന്നത്. ചാർലി- ഒടിയൻ ഫ്രം ദ വേൾഡ് ഓഫ് ലോക, മൈക്കിൾ- ചാത്തൻ ഫ്രം ദ വേൾഡ് ഓഫ് ലോക എന്ന ക്യാപ്ഷനോടെയാണ് ഇരുവരുടെയും ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടത്. ഇന്ന് വൈകിട്ട് ആറോടെ ലോകയിലെ രഹസ്യങ്ങൾ അനാവരണം ചെയ്യുമെന്ന് മുമ്പ് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു.
റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിലാണ് ലോക 200 കോടി ക്ലബ്ബിലെത്തിയത്. ഓണം റിലീസായി ആഗസ്ത് 28നാണ് ലോക തിയറ്ററിലെത്തിയത്. കല്യാണി പ്രിയദർശനാണ് ചിത്രത്തിലെ സൂപ്പർ നായികയായി എത്തുന്നത്. നസ്‌ലനും പ്രധാന വേഷത്തിലെത്തിയ ചിത്രം രചിച്ച് സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസാണ് നിർമാണം.
ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിലുണ്ട്. കേരളത്തിൽ വേഫെറർ ഫിലിംസ് എത്തിച്ച ചിത്രം തമിഴിൽ എ ജി എസ് സിനിമാസ്, കർണാടകയിൽ ലൈറ്റർ ബുദ്ധ ഫിലിംസ്, നോർത്ത് ഇന്ത്യയിൽ പെൻ മരുധാർ, തെലുങ്കിൽ സിതാര എന്റെർറ്റൈന്മെന്റ്സ് എന്നിവരാണ് വിതരണം ചെയ്തത്.
ഛായാഗ്രഹണം- നിമിഷ് രവി, സംഗീതം- ജേക്‌സ് ബിജോയ്, എഡിറ്റർ- ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ- ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ- ബംഗ്ലാൻ, കലാസംവിധായകൻ- ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ്- റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ- മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ, പ്രൊഡക്ഷൻ കൺട്രോളർ- റിനി ദിവാകർ, വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ്- സുജിത്ത് സുരേഷ്.








0 comments