മയക്കുമരുന്നിനെതിരെ 'ലോകമങ്ങനെയാണ്' ഷോർട്ട്ഫിലിമുമായി ജെസിന്ത മോറിസ്

തിരുവനന്തപുരം: മദ്യത്തിനും മയക്കുമരുന്നിനുമെതിരെ അവബോധവുമായി സാഹിത്യകാരി ജെസിന്ത മോറിസിന്റെ സംവിധാനത്തിൽ ഒരുക്കിയ 'ലോകമങ്ങനെയാണ്' ഷോർട്ട് ഫിലിം പ്രദർശനത്തിനൊരുങ്ങുന്നു. മെയ് നാലിന് രാവിലെ 9.30ന് പേയാട് എസ്പി തിയേറ്ററിൽ നടക്കുന്ന പ്രദർശനം സാഹിത്യകാരൻ ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്യും.
സാഹിത്യകാരൻ ജി എൻ പണിക്കർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മുൻ ചീഫ് സെക്രട്ടറി ഡോ. കെ ജയകുമാർ ഐഎഎസ് മുഖ്യപ്രഭാഷണം നടത്തും. ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ, വിളപ്പിൽ ശാല സർക്കിൾ ഇൻസ്‌പെക്ടർ നിജാം വി, ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ എന്നിവർ മുഖ്യാതിഥികളാകും.
ഷോർട്ട് ഫിലിമിന്റെ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും നിർമാണവും നിർവഹിച്ചിരിക്കുന്നതിനൊപ്പം ചിത്രത്തിലെ പ്രധാന കഥാപാത്രവും ജസിന്ത മോറിസ് അവതരിപ്പിക്കുന്നു. ടി ടി ഉഷ, സോണിയ മൽഹാർ, പദ്മകുമാർ, സലാം, കാര്യവട്ടം ശ്രീകണ്ഠൻ നായർ, ഡോ. അനിത ഹരി, ജയകൃഷ്ണൻ കാര്യവട്ടം, റാണി തുടങ്ങി 55 ഓളം താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.









0 comments