അജിത്തിന്റെ ‘ഗുഡ് ബാഡ് അഗ്ലി’ ചിത്രത്തിന് ഇളയരാജയുടെ വക്കീൽ നോട്ടിസ്

good bad ugly movie ilayaraja
വെബ് ഡെസ്ക്

Published on Apr 15, 2025, 03:51 PM | 1 min read

ചെന്നൈ: നടൻ അജിത്തിന്റെ പുതിയ ചിത്രമായ ഗുഡ് ബാഡ് അഗ്ലി നിർമാതാവിന് വക്കീൽ നോട്ടിസയച്ച് സംഗീത സംവിധായകൻ ഇളയരാജ. തന്റെ ഗാനങ്ങൾ അനുമതിയില്ലാതെ ചിത്രത്തിൽ ഉപയോഗിച്ചതിന് അഞ്ച് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടാണ് നോട്ടിസ്. ചിത്രത്തിൽ അനുമതി ഇല്ലാതെ ഇളയരാജയുടെ മൂന്ന് ​ഗാനങ്ങൾ ഉപയോ​ഗിച്ചെന്നാണ് പരാതി. ഏഴ് ദിവസത്തിനകം ​ഗാനങ്ങൾ ചിത്രത്തിൽ നിന്നും നീക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു.


മൈത്രി മൂവി മേക്കേഴ്‌സ് നിർമിച്ച ചിത്രം ഏപ്രിൽ പത്തിനാണ് റിലീസ് ചെയ്തത്. ആദിക് രവിചന്ദ്രൻ ആണ് ചിത്രത്തിന്റെ സംവിധായകൻ. അജിത്തിനൊപ്പം തൃഷ, അർജുൻ ദാസ്, പ്രിയ വാര്യർ, പ്രഭു എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രം തിയേറ്ററിൽ നിറഞ്ഞോടുന്നതിനിടെയാണ് ഇളയരാജയുടെ വക്കീൽ നോട്ടീസ്.


നേരത്തെയും നിരവധി സിനിമകളിൽ അനുവാദം കൂടാതെ തന്റെ ​പാട്ടുകൾ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാണിച്ച് ഇളയരാജ രംഗത്തുവന്നിരുന്നു. മലയാള ചിത്രം മഞ്ഞുമ്മൽ ബോയ്സിൽ ‘കണ്മണി അൻപോട്’ എന്ന ഗാനം ഉപയോഗിച്ചതിന് സമാനരീതിയിൽ അദ്ദേഹം നോട്ടീസ് അയച്ചിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Home