ഫഹദ് ​ഗംഭീര നടൻ, ആവേശം ഇഷ്ട സിനിമ: ഫഹദിനൊപ്പം അഭിനയിക്കാൻ ആഗ്രഹമെന്ന് ആലിയ ഭട്ട്

alia and fahad
വെബ് ഡെസ്ക്

Published on May 25, 2025, 09:51 PM | 1 min read

ഹദ് ഫാസിലിന്റെയും റോഷൻ മാത്യുവിന്റെയും അഭിനയത്തെ പ്രകീർത്തിച്ച് നടി ആലിയ ഭട്ട്. താന്‍ ഏറെ ആരാധിക്കുന്ന നടനാണ് ഫഹദ് ഫാസിലെന്നു പറഞ്ഞ ആലിയ ഫഹദിനൊപ്പം അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നും പറഞ്ഞു. കാൻ ഫിലിം ഫെസ്റ്റിവൽ റെഡ് കാർപ്പറ്റിലെത്തിയ ആലിയ ബ്രൂട്ട് ഇന്ത്യയുമായുള്ള അഭിമുഖത്തിനിടെയാണ് മലയാള സിനിമയെപ്പറ്റി വാചാലയായത്.


ഒരുമിച്ച് പ്രവർത്തിക്കണമെന്ന് ആഗ്രഹമുള്ള ഏതെങ്കിലും പ്രാദേശിക സംവിധായകരോ അഭിനേതാക്കളോ ഉണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് ആലിയ മലയാള സിനിമയെപ്പറ്റി സംസാരിച്ചത്. സിനിമകളെ പ്രാദേശികമെന്ന നിലയിൽ വേർതിരിച്ച് കാണുന്നില്ലെന്നും ഒടിടി പ്ലാറ്റ്‌ഫോമുകൾ വ്യാപകമായതോടെ പ്രാദേശികഭേദങ്ങൾ ഇല്ലാതായെന്നും എല്ലാ തരത്തിലുള്ള ഉള്ളടക്കത്തിനും വലിയ തോതിൽ പ്രകാശനം ലഭിക്കുന്നു എന്നും ആലിയ പറഞ്ഞു. കൊറിയനോ ജാപ്പനീസോ മലയാളമോ പഞ്ചാബിയോ കന്നഡയോ ആയാലും സിനിമകൾ ഇന്ന് എല്ലാവർക്കും കാണാൻ അവസരമുണ്ട്.


തുടർന്നാണ് തനിക്ക് ഒപ്പം ജോലി ചെയ്യാൻ ആ​ഗ്രഹമുള്ള വ്യക്തിയെപ്പറ്റി താരം സംസാരിച്ചത്. എനിക്ക് ഏറെ ബഹുമാനവും താൽപര്യവുമുള്ള നടനാണ് ഫഹദ് ഫാസിലെന്നാണ് ആലിയ പറഞ്ഞത്. അതി​ഗംഭീര നടനാണ് അദ്ദേഹം. ഫഹദിന്റെ വർക്കുകൾ തനിക്ക് ഒരുപാട് ഇഷ്ടമാണ്. ആവേശം എൻറെ പ്രിയപ്പെട്ട സിനിമകളിൽ ഒന്നാണ്. അദ്ദേഹവുമൊത്ത് അഭിനയിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്- ആലിയ പറഞ്ഞു.


നടൻ റോഷൻ മാത്യുവിനെപ്പറ്റിയും ആലിയ സംസാരിച്ചു. റോഷൻ മാത്യുവിനൊപ്പം വർക്ക് ചെയ്യാനുള്ള അവസരം എനിക്ക് ലഭിച്ചിട്ടുണ്ട്. മികച്ചൊരു അഭിനേതാവാണ് റോഷൻ. മലയാളത്തിൽ ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹം ഹിന്ദിയിലും ഓളങ്ങൾ തീർക്കുകയാണെന്നായിരുന്നു റോഷനെപ്പറ്റി ആലിയ പറഞ്ഞത്. ഇരുവരും ഒന്നിച്ച് ഡാർലിങ്സ് എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home